കൊല്ലം: ലക്ഷ്മിനട മേജർ ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിലെ നവരാത്രി മഹോത്സ വത്തോടനുബന്ധിച്ച് 20/10/2023 വെള്ളിയാഴ്ച വൈകിട്ട് 7.00 മണിക്ക് നടന്ന സാംസ്കാരിക സമ്മേളനം പദ്മശ്രീ ഭരത് സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.
2013 വിദ്യാവാണി പുരസ്ക്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയും സംസ്ഥാന അവാർഡ് ജേതാവുമായ മൃദുലാ വാര്യർ ഏറ്റുവാങ്ങി. 2023 വിജയദശമി പുരസ്ക്കാരം കോകില സ്മാരക ജനസേവാ കേന്ദ്രത്തിന് വേണ്ടി പ്രസിഡന്റ് അഡ്വ. എം. ആർ. വിവേക് ഏറ്റുവാങ്ങി. മെഡിട്രീന ഹോസ്പിറ്റൽ സി.ഇ.ഒ യും കൊല്ലം നഗർ സേവാഭാരതി പ്രസിഡന്റുമായ ഡോ. മഞ്ചു പ്രതാപ്, തേവള്ളി ഡിവിഷൻ കൗൺസിലർ ഷൈലജ, സബ് ഗ്രൂപ്പ് ഓഫീസർ എസ്. ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു. സെക്രട്ടറി കെ.വി. സെന്തിൽകുമാർ സ്വാഗതവും പ്രസിഡന്റ് കെ.കണ്ണൻ കൃതജ്ഞതയും രേഖപ്പെടുത്തി.



Discussion about this post