തിരുവനന്തപുരം: മണിപ്പൂരില്‍ നടക്കുന്നത് ഹിന്ദു ക്രിസ്ത്യന്‍ വര്‍ഗീയ കലാപമാണെന്നുള്ള വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മണിപ്പൂരില്‍ അക്രമത്തിന് ഇരയായ മെയ്‌തെയ് ക്രിസ്ത്യന്‍ വിഭാഗം കൂട്ടായ്മയായ, മെയ്‌തെയ് ക്രിസ്ത്യന്‍ വിക്റ്റിംസ് ഓഫ് മണിപ്പൂര്‍ വയലന്‍സ് (എംസി വിഎംവി) കോ ഓര്‍ഡിനേറ്റര്‍ റൊഹാന്‍സല്‍ തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ യാഥാര്‍ത്ഥ്യം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണമെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. കുക്കികള്‍ക്ക് ആയുധ സമാഹരണത്തിന് ഫണ്ട് ലഭിക്കുന്നത് എവിടെനിന്നെന്ന് കണ്ടെത്തണം. കേരളത്തില്‍ നിന്ന് പള്ളികള്‍ കേന്ദ്രീകരിച്ച് മണിപ്പൂരില്‍ ഫണ്ട് എത്തുന്നുണ്ട്. പണത്തിന്റെ നല്ലൊരു പങ്കും ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനാണ് ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അക്രമങ്ങള്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലല്ല.
കുക്കി ക്രിസ്ത്യാനികളാണ് അക്രമത്തിന് നേതൃത്വം നല്കുന്നത്. ഇരയാകുന്നത് ക്രിസ്തീയ വിശ്വാസികളായ മെയ്‌തെയ്കളും. പലപ്പോഴും ഇത് തെറ്റായി ചിത്രീകരിക്കപ്പെടുന്നു.
മെയ്‌തെയ്കളുടെ 250 പള്ളികള്‍ തീവച്ചു നശിപ്പിച്ചു. എന്നാല്‍ അക്രമികള്‍ തകര്‍ത്ത ഹൈന്ദവ ദേവാലയങ്ങള്‍ അതിലേറെയാണ്. 393 ക്ഷേത്രങ്ങള്‍.
കുക്കികള്‍ക്ക് നഷ്ടമായത് എണ്‍പതോളം പള്ളികള്‍ മാത്രം. കുക്കി മെയ്‌തെയ് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇരുപക്ഷത്തും പൊലിയുന്നത് വിലയേറിയ മനുഷ്യജീവനുകളാണ്. മണിപ്പൂര്‍ കലാപത്തിന് ഇരയായവര്‍ക്ക് കേരളത്തില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക, ധാര്‍മിക പിന്തുണയ്‌ക്ക് സംഘടനാ പ്രവര്‍ത്തകര്‍ നന്ദി അറിയിച്ചു.
അതേസമയം സഹായധനം എങ്ങനെ വിനിയോഗിക്കുന്നുവെന്നത് പരിശോധനാ വിധേയമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Discussion about this post