കടലുണ്ടി: സ്ത്രീകളെ ബഹുമാനിക്കുകയും, ആദരിക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് നമ്മുടേതെന്നും സ്ത്രീ അബലയല്ല, ശക്തിയാണെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് നവരാത്രി ആഘോഷമെന്നും സംവിധായകന്‍ ഹരിഹരന്‍ പറഞ്ഞു.
തപസ്യ കടലുണ്ടിയുടെ 37-ാമത് നവരാത്രി സംഗീതോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്‍മാന്‍ ഓലശ്ശേരി ശശിധരന്‍ അദ്ധ്യക്ഷനായി. കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. പഴയകാല അദ്ധ്യാപകരായ സേതുമാധവന്‍ ചേലക്കാട്ട്, എ.ടി. ചന്ദ്രാംഗദന്‍, വള്ളിക്കുന്ന് അച്ച്യുതന്‍, കുന്നത്ത് അമ്മാളുക്കുട്ടി, ഡോ. ശാരദ പച്ചാട്ട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
തപസ്യ സംസ്ഥാന സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍, ട്രഷറര്‍ അനൂപ് കുന്നത്ത്, മോഹന്‍ദാസ് പാലക്കാടന്‍, കൃഷ്ണകുമാര്‍ വെട്ടിയാട്ടില്‍, എം.കെ. കൃഷ്ണകുമാര്‍, സി. ചന്ദ്രന്‍, സി.കെ. വിജയകൃഷ്ണന്‍, എം.എം. മഠത്തില്‍, അനിതദാസ്, ഗീത സുധീര്‍ സംസാരിച്ചു. സംഗീതജ്ഞന്‍ പ്രണവം ശങ്കരന്‍ നമ്പൂതിരിയുടെ സംഗീതക്കച്ചേരി അരങ്ങേറി. സംഗീതോത്സവം 24ന് സമാപിക്കും.
Discussion about this post