വിജയത്തിന്റെയും ധർമ്മസംരക്ഷണത്തിന്റെയും സന്ദേശമാണ് വിജയദശമി അതുകൊണ്ട് ഭാരതീയർ ഭക്ത്യാദരപൂർവം ഈ ഉൽസവം ആഘോഷിക്കുകയാണ് തിൻമയ്ക്ക് മേൽ നൻമയുടെ വിജയ ദിനമാണ് ഈ ദിവസമാണ് രാഷ്ടിയ സ്വയം സേവക സംഘം ബീജാ പാപം ചെയ്തത് സമാജ ത്തിൽ വ്യക്തി നിർമ്മാണത്തിലൂടെ രാഷ്ട്രത്തിനെതിരായ തിൻമയെ അധർമ്മത്തെ ഇല്ലാതാക്കുക എന്നതാണ് സംഘം മുന്നോട്ട് വെയ്ക്കുന്നത്
രാഷ്ട്രം അതിന്റെ ലക്ഷ്യപൂർത്തീകരണം നടത്തുന്നത് സമാജ രചനയിലൂടെയാണ് അതിന് പ്രാപ്തമാക്കുന്ന അധാർമ്മികതെയ്ക്കെതിരെയുള്ള വ്യക്തി നിർമ്മാണ പ്രവർത്തനമാണ് സംഘശാഖയിൽ നടത്തുന്നത് ഇതിലൂടെ പവിത്രമായ നമ്മുടെ രാഷ്ടത്തിന്റെ പരം വൈഭവമാണ് സംഘടന മുന്നോട്ട് വെയ്ക്കുന്നത്
അതി ശകതമായ എതിർപ്പുകളിലൂടെയും അവഗണനകളിലൂടെയും
കടന്നുവന്ന പ്രസഥാനം അതിനെ അതിജീവിച്ച് കൊണ്ട് അതിന്റെ അംഗീകാര ലക്ഷ്യം നേടി കൊണ്ടിരിക്കുകയാണെന്നും അതിലൂടെ സംഘം ലോകത്ത് അൽഭുത കര മായ പരിവർത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു
അതിനാൽ രാജ്യത്തിന്റെ വ്യത്യസ്ത ഭാവങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടാൻ സംഘപ്രവർത്തകർക്ക് സാധ്യമായിട്ടുണ്ടെന്നും സനാതന ധർമ്മസംരക്ഷണമാണ് സംഘടനയുടെ ആത്യന്തികമായ ലക്ഷ്യമെന്നും മഹത്തായ ഭാരതത്തിന്റെ സനാതന ദർശനം ലോകത്തിന് വഴി കാട്ടിയാണെന്നും ലോകത്തിന്റെ ശ്വാശ്വതമയ സമാധാനത്തിനും സന്തോഷത്തിനും ഊന്നൽ നൽകുന്നതാണെന്നു അദ്ദേഹം പറഞ്ഞു എന്നാൽ ഭാരതത്തിലെ ചില മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ഇതിനെതിരെ ശകത പ്രചാരണം നടത്തി കൊണ്ടിരിക്കുകയാണെന്നും സനാതന മൂല്യം നശിച്ചാൽ ഭാരതം ഇല്ലാതാകുമെന്നും അതിനാൽ ഇത്തരം തിൻമകൾക്കെതിരെ നൻമയുടെ പക്ഷത്തു നിന്നും കൊണ്ട് പ്രകൃതിയെ സമാജത്തെ രാഷ്ട്രത്തെ ലോകത്തെ ഭൈഭവത്തിലേക്കുയർത്താൻ സംഘത്തിനു മാത്രമേ സാധിക്കുകയുള്ളുവെന്നും പ്രാന്ത പ്രചാരക് പറഞ്ഞു കനത്ത മഴയിൽ തെല്ലും ആവേശം ചോരാതെ നടന്ന പഥസഞ്ചലനത്തിലും സമ്മേളനത്തിലും നിരവധി ആളുകൾ പങ്കെടുത്തു
പാലേരിയിൽ നിന്ന് ആരംഭിച്ച പഥസഞ്ചലനം കടിയങ്ങാട് ടൗൺ ചുറ്റി ട്രൗണ്ടിൽ സമാപിച്ചു
യോഗത്തിൽ ഡോക്ടർ കെ. സ്മിത അധ്യക്ഷത വഹിച്ചു ഖണ്ഡ് സംഘചാലക് വി. സുഗുതൻ ചടങ്ങിൽ സന്നി തനായിരുന്നുഖണ്ഡ് കാര്യവാഹ് അർജ്ജുൻ സ്വാഗതവും വൈശാഖ് പാലേരി നന്ദിയും പറഞ്ഞു
Discussion about this post