തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഉപദേശക സമിതികള്‍ തയാറാക്കുന്ന ലെറ്റര്‍ പാഡുകളിലും നോട്ടീസിലും രസീതുകളിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എന്നെഴുതുകയോ ബോര്‍ഡിന്റെ എംബ്ലമോ അച്ചടിക്കാന്‍ പാടില്ലെന്ന് ദേവസ്വം ബോര്‍ഡ് ഉത്തരവ്.
ക്ഷേത്ര പ്രതിഷ്ഠയായ ദേവന്റെയോ ദേവിയുടെയോ ചിത്രം ആവശ്യമെങ്കില്‍ ഉപയോഗിക്കാം. ലെറ്റര്‍ പാഡുകള്‍ തയാറാക്കുമ്പോള്‍ ദേവീ ദേവന്‍മാരുടെ ചിത്രം സ്തുതി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വക ഉപദേശക സമിതി, നമ്പര്‍, വിലാസം എന്നിവ രേഖപ്പെടുത്താം.
അച്ചടിക്കുന്നതിന് മുമ്പ് കരട്, ബന്ധപ്പെട്ട ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന്‍ മുമ്പാകെ ബോധ്യപ്പെടുത്തി അംഗീകാരം വാങ്ങണം. ഏതെങ്കിലും കൂട്ടായ്മയുടേയോ സമുദായ സംഘടനകളുടെയോ രാഷ്‌ട്രീയ സംഘടനകളുടെയോ ഭാഗമായി ഉപയോഗിക്കുന്ന ചിഹ്നങ്ങള്‍, മുദ്രാവാക്യങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.
Discussion about this post