നമുക്കേവർക്കും ഏറെ പ്രിയ്യങ്കരനായിരുന്നു ഹരി യേട്ടൻ … ഭാരതീയ സംസ്കൃതി സംബന്ധമായ അറിവിന്റെ നിറകുടം; വയോവൃദ്ധനും ജ്ഞാന വൃദ്ധനും; നവതിയുടെ നിറവിലും ഒളിമങ്ങാത്ത , തെളിമയുള്ള ചിന്താ പ്രവാഹത്തിന്റെ വറ്റാത്ത സ്രോതസ് ! നമ്മുടെ ഇതിഹാസങ്ങളെയും അവയിലെ കഥാപാത്രങ്ങളെയും ഒരു പുതിയ വെളിച്ചത്തിൽ കാണാൻ അദ്ദേഹത്തിന്റെ കൃതികൾ സഹായിക്കുന്നു. ആർഷ സംസ്കൃതിയുടെ ആഴവും പരപ്പും ഇത്രമാത്രം ഉൾക്കൊണ്ട വ്യക്തിത്വങ്ങൾ വളരെ അപൂർവം. അദ്ദേഹത്തിന്റെ വിയോഗം ഒരു തീരാ നഷ്ടം തന്നെ. എന്നാൽ അദ്ദേഹം തന്നിട്ടു പോയ സാഹിത്യ സംഭാവനകൾ സമാനതയില്ലാത്തതും വരും തലമുറകൾക്ക് വലിയൊരു പ്രചോദന സ്രോതസ്സുമായിരിക്കും.
ഭഗവത് തൃപ്പാദം പൂണ്ട അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു! എന്റെ ആദരാഞ്ജലികൾ ! പ്രണാമങ്ങൾ
Discussion about this post