കൊച്ചി: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങളെയും ഇടപാടുകളെയും സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഷൈനു ആവശ്യപ്പെട്ടു.
മലപ്പുറത്ത് സോളിഡാരിറ്റി പരിപാടിയില്‍ ആഗോള ഭീകര സംഘടനയായ ഹമാസിന്റെ നേതാവ് ഖാലിദ് മിഷ്അല്‍ പങ്കെടുത്തതോടെ ഭീകര സംഘടനകളുമായി ജമാത്തെ ഇസ്ലാമി ഹിന്ദിനും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിനുമുള്ള ബന്ധമാണ് പുറത്തുവന്നത്. ഈ സംഘടനകളുടെ സാമ്പത്തിക ഇടപെടല്‍, ഭീകര സംഘടനകളുമായുള്ള ബന്ധം, വിദേശബന്ധം, ലഘുലേഖകള്‍, പ്രസംഗങ്ങള്‍, നേതാക്കളുടെ യാത്രകള്‍, സിഎഎ, കര്‍ഷകസമരം തുടങ്ങിയവയിലെ ഇടപെടല്‍, രാജ്യത്തിന് മുതല്‍ക്കൂട്ടാവുന്ന പദ്ധതികള്‍ക്കെതിരായ നീക്കങ്ങള്‍ തുടങ്ങിയവയെല്ലാം സമഗ്രമായി പരിശോധിക്കണമെന്നും കെ. ഷൈനു ആവശ്യപ്പെട്ടു.
ഭീകര സംഘടനകളോടുള്ള സിപിഎമ്മിന്റെ മൃദുസമീപനം ഒരിക്കല്‍ കൂടി പുറത്തു വന്നതിന്റെ തെളിവാണ്, ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെടുമ്പോള്‍ പരിപാടികള്‍ക്ക് അനുവാദം നല്കാറുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം. ആഗോള ഭീകരന്‍ പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി നല്കിയത് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നും ഷൈനു പറഞ്ഞു.
Discussion about this post