ജീവജല സ്രോതസ്സുകൾ സംരക്ഷിക്കാനും ദ്രവമാലിന്യ സംസ്കരണം നടപ്പിലാക്കാനും ലക്ഷ്യമിട്ട് വിദ്യാർത്ഥികൾ നടത്തുന്ന ബോധവൽക്കരണ പരിപാടിയായ ജലം ജീവിതത്തിന് തുടക്കമായി. തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള അമൃതംമിഷൻ വൊക്കേഷണൽ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നഗരവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ ബോധവത്കരിക്കാൻ നടത്തുന്ന പ്രവർത്തനം കൊട്ടാരക്കരയിൽ വെണ്ടാർ എസ് വി.എം.എം.വിഎച്ച്എസ്എസ്സിലെ നാഷണൽ സർവീസ് സ്കീം ആണ് നടപ്പാക്കുന്നത്. കൊട്ടാരക്കര മാർത്തോമ ഗേൾസ് ഹൈസ്കൂളിൽ നടന്ന ജലം ജീവിതം ബോധവൽക്കരണ പരിപാടി നഗരസഭഅധ്യക്ഷൻ എസ് ആർ രമേഷ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് എ.ഷാജു അധ്യക്ഷനായ സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ടി.രാജേഷ്, മാർത്തോമാ ഗേൾസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജേക്കബ് എബ്രഹാം, വിഎച്ച്എസ്ഇ എൻഎസ്എസ് ജില്ലാ കോ ഓർഡിനേറ്റർ സജിമോൻ പി എ ,അധ്യാപകരായ സൂസൻ ,അജിലാൽ,സഞ്ജയൻ പാത്തല തുടങ്ങിയവരും സംബന്ധിച്ചു. പരിപാടികളുടെ ഭാഗമായി ഫ്ലാഷ് മോബ് ജലംജീവിതം എന്ന പേരിലുള്ള തെരുവുനാടകം എന്നിവ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി സ്കൂളിൽ മെസ്സേജ് മിറർ സ്ഥാപിക്കുകയും വിദ്യാർത്ഥികൾക്ക് പ്രചരണ സാമഗ്രികൾ സമ്മാനിക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ കുടിവെള്ളത്തിൻ്റെ ഗുണനിലവാര പരിശോധന, ദ്രവമാലിന്യ സംസ്കരണ പ്രദർശനം തുടങ്ങിയവയും സംഘടിപ്പിയ്ക്കുമെന്ന് പ്രോഗ്രാം ഓഫീസർ എസ്.സന്തോഷ് കുമാർ അറിയിച്ചു.
Discussion about this post