മുംബൈ: ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 350-ാം വാര്‍ഷികത്തോടനുബന്ധിച്ച് എബിവിപി ഈ മാസം 28ന് ഹിന്ദവി സ്വരാജ് യാത്ര സംഘടിപ്പിക്കുന്നു.
ശിവജിയുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളെയും ബന്ധിപ്പിച്ച് 2000 കിലോമീറ്റര്‍ നീളുന്ന യാത്രയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ശിവനേരി, റായ്ഗഡ്, ഇന്‍ഡോര്‍, കാന്‍പൂര്‍, ആഗ്ര, ദല്‍ഹി തുടങ്ങിയ സ്ഥലങ്ങളും യാത്രയില്‍ ഉള്‍പ്പെടും. ഇതോടനുബന്ധിച്ച് നിരവധി പരിപാടികള്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ശിവജിയുടെ ജീവിതത്തിന്റെ വിവിധ വശങ്ങള്‍ യുവാക്കളില്‍ എത്തിക്കുന്നതിനായിട്ടാണ് യാത്ര. ഈ യാത്രയിലൂടെ ഭാരതത്തിന്റെ മഹത്തായ സാംസ്‌കാരിക പൈതൃകം യുവാക്കള്‍ക്ക് മനസിലാക്കുവാനാകുമെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല പറഞ്ഞു.
എബിവിപിയുടെ 75 ാം വാര്‍ഷികത്തിന്റെ ഭാഗമായി ഡിസം. 7 മുതല്‍ 10 വരെ ദല്‍ഹിയില്‍ ദേശീയ കോണ്‍ഫറന്‍സ് നടത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 10,000 യുവാക്കള്‍ പങ്കെടുക്കും. ജമ്മുകശ്മീര്‍, ലഡാക്ക്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളില്‍ നിന്നെല്ലാം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് എബിവിപി നേതാക്കള്‍ പറഞ്ഞു.
Discussion about this post