വള്ളിക്കാവ്: അമൃത സ്കൂൾ ഓഫ് ആയുർവേദയിൽ ആയുർവേദ ഗ്രന്ഥങ്ങളിൽ പ്രമുഖമായ ചരകസംഹിതയുടെ പ്രാധാന്യവും ഗ്രന്ഥപാരായണത്തിന്റെ ആവശ്യകതയെയും ഉദ്ദീപിപ്പിക്കുന്നതിനായി നവംബർ 20, 21 തീയതികളിൽ ചരകതത്വാമൃതം-23 സംഘടിപ്പിച്ചു. അമൃതേശ്വരി ഹാളിൽ രാവിലെ 9.30 ന് ആരംഭിച്ച ചടങ്ങിൽ ഡോ. ലീന. പി നായർ (അസ്സോസിയേറ്റ് പ്രൊഫസർ , സംഹിത സിദ്ധാന്ത വിഭാഗം ) സ്വാഗതം ആശംസിച്ചു. സ്വാമി ശങ്കരാമൃതാനന്ദ പുരി, (ഡീൻ ,അമൃത സ്കൂൾ ഓഫ് ആയുർവേദ), അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ.സി. ഉഷാകുമാരി (പ്രൊഫസർ , സംഹിതാ സിദ്ധാന്തവിഭാഗം മേധാവി) അധ്യക്ഷയായ ചടങ്ങിൽ ഡോ. രമേഷ് എൻ.വി (പ്രിൻസിപ്പൽ ഇൻ ചാർജ്, അമൃത സ്കൂൾ ഓഫ് ആയുർവേദ) , ഡോ.പി.രാം മനോഹർ (റിസർച്ച് ഡയറക്ടർ, ACARA), ബ്രഹ്മചാരി അച്യുതാമൃത ചൈതന്യ (പ്രിൻസിപ്പൽ, സ്കൂൾ ഓഫ് സ്പിരിച്ച്വൽ ആന്റ് കൾച്ചറൽ സ്റ്റഡീസ് ) എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ശ്രീ.രാമദാസ് പി.വി. (പ്രൊഫസർ, സംഹിത സിദ്ധാന്ത വിഭാഗം) നന്ദി പ്രകാശിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ചടങ്ങിൽ ഡോ. ശ്രീകാന്ത് പി.എച്ച് (പ്രൊഫസർ , സംഹിത സിദ്ധാന്ത വിഭാഗം മേധാവി , യെനപ്പോയ ആയുർവേദ മെഡിക്കൽ കോളേജ്, മംഗലാപുരം), ഡോ. ബിന്ദു പി.ആർ. (അസോസിയേറ്റ് പ്രൊഫസർ, കായ ചികിത്സാ വിഭാഗം,ഗവ. ആയുർവേദ കോളേജ്, തൃപ്പൂണിത്തുറ) എന്നിവർ ചരകസംഹിതയെ ആസ്പദമാക്കി പ്രഭാഷണം നടത്തി . ഇതിനോടനുബന്ധിച്ച് ആയുർവേദ വിദ്യാർത്ഥികളുടെ ചരക സംഹിതാ പാരായണവും നടന്നു.
Discussion about this post