സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്നാട് മുന്‍ ഗവര്‍ണറുമായിരുന്ന ജസ്റ്റിസ് ഫാത്തിമാ ബീവി (96) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയോടെ ആയിരുന്നു അന്ത്യം. മൃതദേഹം വൈകിട്ട് പത്തനംതിട്ടയിലെ വസതിയില്‍ എത്തിക്കും. നാളെ പത്തനംതിട്ട ടൗണ്‍ ജുമാ മസ്ജിദിലാണ് കബറടക്കം.
1950ല്‍ അഭിഭാഷകയായി പ്രാക്ടീസ് തുടങ്ങിയ ഫാത്തിമാ ബീവി 1974ല്‍ ജില്ലാ ജഡ്ജിയായി. 1984ല്‍ ഹൈക്കോടതി ജഡ്ജിയായി. 1989ലാണ് സുപ്രീംകോടതി ജഡ്ജിയായത്. 1992ല്‍ വിരമിച്ചു. 1997ല്‍ തമിഴ്നാട് ഗവര്‍ണറായി ചുമതലയേറ്റു. ജയലളിതയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് 2001ല്‍ രാജി വച്ചു. കേന്ദ്ര മനുഷ്യാവകാശ കമ്മിഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രീംകോടതി ജഡ്ജിയാകുന്ന ആദ്യ ഏഷ്യന്‍ വനിതയും ജസ്റ്റിസ് ഫാത്തിമാ ബീവിയാണ്. കഴിഞ്ഞമാസമാണ് സംസ്ഥാനസര്‍ക്കാര്‍ കേരള പ്രഭ പുരസ്കാരം നല്‍കി ആദരിച്ചത്.
Discussion about this post