തിരുവനന്തപുരം: ഭരണഘടനാ പദവി അനുസരിച്ച് സംസ്ഥാന ഭരണത്തലവന്‍ ഗവര്‍ണറാണ്. ഗവര്‍ണറുടെ സുരക്ഷയും യാത്രാ വിവരങ്ങളും അതീവ സുരക്ഷയോടെയാണ് പോലീസ് കൈകാര്യം ചെയ്യേണ്ടത്. എന്നാല്‍ ഗവര്‍ണറുടെ യാത്ര സംബന്ധിച്ച എല്ലാ വിവരവും ഇന്നലെ പോലീസ് എസ്എഫ്‌ഐക്കാര്‍ക്ക് കൈമാറി.
കഴിഞ്ഞ ദിവസവും പ്രതിഷേധം ഉണ്ടായിരുന്നു. അതിനാല്‍ കനത്ത സുരക്ഷ പോലീസ് ഒരുക്കേണ്ടതാണ്. എന്നാല്‍ ഇന്നലെ യൂണിവേഴ്‌സിറ്റി ഓഫീസിന് മുന്നില്‍ പ്രതിഷേധക്കാര്‍ സംഘടിച്ചത് പോലീസ് നോക്കി നില്‍ക്കെ. ഗവര്‍ണര്‍ രാജ്ഭവനില്‍ നിന്നും തിരിച്ചപ്പോള്‍ തന്നെ വിവരം പോലീസ് പ്രതിഷേധക്കാരെ അറിയിച്ചു. പോലീസിന് ഒപ്പമാണ് പ്രതിഷേധക്കാരും നിന്നത്. പേട്ടയിലും സമാനമായിരുന്നു രംഗം. നിങ്ങള്‍ കരിങ്കൊടി കാണിക്കൂ, അതിനുശേഷമേ അറസ്റ്റുചെയ്യൂ എന്ന് പോലീസ് പ്രതിഷേധക്കാരെ അറിയിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പേട്ടയില്‍ വാഹനം നിര്‍ത്തി ഗവര്‍ണര്‍ പുറത്തിറങ്ങുമ്പോഴും അക്രമികളെ സ്ഥലത്ത് നിന്നും പോലീസ് നീക്കാന്‍ തയ്യാറായിരുന്നില്ല. പോലീസിലെ ഇടത് അനുകൂല അസോസിയേഷന്‍ നേതാക്കളുടെ ഒത്താശയോടെയാണ് ഗവര്‍ണറെ ആക്രമിക്കാനുള്ള സൗകര്യം ഒരുക്കിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Discussion about this post