എരുമേലി: എരുമേലിയില്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഇല്ലാതെ ശബരിമല അയ്യപ്പഭക്തര്‍ വലയുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു ബസ് എത്തിയാല്‍ ബസില്‍ കയറാനായി നൂറുകണക്കിന് തീര്‍ത്ഥാടകരാണ് കാത്തുനില്‍ക്കുന്നത്.
നിയന്ത്രിക്കാന്‍ ആരും ഇല്ലാത്തതിനാല്‍ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടി പറയുന്നില്ല. കുട്ടികള്‍ ഉള്‍പ്പടെ പെരുവഴിയില്‍ മണിക്കൂറുകള്‍ കാത്തിരിക്കുന്ന അവസ്ഥയാണ്. ബസ് കാത്തിരുന്ന് അക്ഷമരാകുന്ന ഭക്തര്‍ രോക്ഷകുലരായി കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുമായി തര്‍ക്കം ഉണ്ടാക്കുന്നത് പതിവായി. കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ് പരിസരം നിയന്ത്രിക്കാന്‍ സെക്യൂരിറ്റിയോ പോലീസ് ഉദ്യോഗസ്ഥരോ ഇല്ല.
തീര്‍ത്ഥാടകര്‍ പോലീസ് സഹായം ചോദിച്ചു ചെന്നാല്‍ അവര്‍ക്കറിയില്ല എന്നുള്ള മറുപടിയോടെ പറഞ്ഞുവിടുകയാണ്. തിരക്ക് വര്‍ധിച്ചതോടെ തീര്‍ത്ഥാടകരെ ബസില്‍ കുത്തിനിറച്ചാണ് കൊണ്ടുപോകുന്നത്. ഉത്തരവാദിത്തപ്പെട്ടവര്‍ നടപടി സ്വീകരിക്കാതെ കൈയൊഴിയുന്നതോടെ തീര്‍ത്ഥാടകരുടെ യാത്ര പ്രതിസന്ധിയിലാകുകയാണ്.
Discussion about this post