ന്യൂദൽഹി: സർവകലാശാലകളിൽ കയറാൻ അനുവദിക്കില്ലെന്ന എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. എസ്എഫ്ഐ പ്രവർത്തകർ ഗുണ്ടകളാണെന്നും ഗവർണർ ആവർത്തിച്ചു.
അകലെ നിന്ന് കരിങ്കൊടി കാണിക്കുന്നതിൽ പ്രശ്നമില്ല. എന്നാൽ തന്റെ വാഹനത്തിനടുത്ത് പ്രതിഷേധക്കാർ എത്തിയാൽ പുറത്തിറങ്ങുമെന്ന് ആവർത്തിക്കുകയാണ് ഗവർണർ. ഗുണ്ടകളോടും സാമൂഹ്യവിരുദ്ധരോടും സന്ധിയില്ല. ബാനർ ഉയർത്താനുള്ള അവകാശം എസ്എഫ്ഐക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സുരക്ഷയിൽ ആകുലതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കലാലയങ്ങളിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാലുകുത്തിക്കില്ലെന്നാണ് എസ്എഫ്‌ഐയുടെ വെല്ലുവിളി. ഇത് അവഗണിച്ച് താൻ ഇന്ന് കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ എത്തുന്നത്. സർവ്വകലാശാല ഗസ്റ്റ്ഹൗസിൽ താമസിക്കുന്ന അദ്ദേഹം തിങ്കളാഴ്ച ക്യാമ്പസിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഗവർണർക്കായി ഒരുക്കിയിരിക്കുന്നത്.
Discussion about this post