തിരുവനന്തപുരം: സമൂഹത്തിന്റെ ഇടയില്‍ അടിച്ചേല്‍പ്പിക്കേണ്ടïഒരു ആശയ സംഹിതയല്ല നാരായണ ഗുരുകുലത്തിന്റേതെന്നും അറിവ് തേടിയെത്തുന്നവര്‍ക്കുള്ള അഭയകേന്ദ്രമാണെന്നും ഗുരു മുനി നാരായണപ്രസാദ് പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച വിചാര സന്ധ്യയില്‍ നാരായണ ഗുരുകുല ശതാബ്ദിയും നടരാജ ഗുരുവിന്റെ ദൗദ്യവും എന്ന വിഷയത്തില്‍ സംസാരിക്കുകയായികയായിരുന്നു അദ്ദേഹം.
നിവര്‍ത്തനമാണ് ഗുരുകുലത്തിന്റെ പ്രവര്‍ത്തനം. ശ്രീ നാരായണ ഗുരുകുലത്തിന്റെ പ്രവര്‍ത്തനം എന്താണ് എന്ന് പലരും ചോദിക്കുന്നുണ്ട്. നിവര്‍ത്തനമാണ് ശ്രീനാരായണ ഗുരുകുലത്തിന്റെ പ്രവര്‍ത്തനം. എന്താണ് പ്രവര്‍ത്തി എന്താണ് നിവര്‍ത്തി എന്നത് തിരിച്ചറിയുന്നിടത്താണ് മനുഷ്യന്റെ വിജയം. കര്‍മ്മത്തില്‍ അകര്‍മ്മത്തെയും അകര്‍മ്മത്തില്‍ കര്‍മ്മത്തെയും കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ അദ്ധ്യക്ഷനായിരുന്നു. അന്തര്‍ ദേശീയ ശ്രീനാരായണഗുരു പഠന കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ.ബി.സുഗീത, സിഇടി റിട്ട. പ്രൊഫ. ഡോ. പി.കെ.സാബു എന്നിവര്‍ വിഷയാവതരണം നടത്തി. ഭാരതീയ വിചാര കേന്ദ്രം ജില്ല അദ്ധ്യക്ഷ ഡോ.വി.ടി.ലക്ഷ്മി വിജയന്‍, തിരുവനന്തപുരം സ്ഥാനീയ സമിതിയംഗം ഡോ.ജിനേഷ് ശേഖര്‍, വിജയന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post