കോഴിക്കോട്: രാം ലല്ല വിരാജ്മാന്റെ ചൈതന്യം പകർന്ന അക്ഷതം നൽകി പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കുന്ന സമ്പർക്കത്തിന്റെ ഭാഗമായി രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷയുമായ ഡോ. പി ടി ഉഷ എംപിയെ രാഷ്ട്രീയ സ്വയം സേവക സംഘം സമ്പർക്കം ചെയ്തു. കൊയിലാണ്ടി ഖണ്ട് സഹ സംഘചാലക് നാരായണൻ പുത്തലത്ത് അക്ഷതവും ലഘുലേഖയും ക്ഷണ പത്രവും പിടി ഉഷ എംപിക്ക് കൈമാറി.
ചടങ്ങിൽ പ്രാന്ത സഹ കാര്യവാഹ് കെ.പി.രാധാകൃഷ്ണൻ,കോഴിക്കോട് വിഭാഗ് കാര്യകാരി സദസ്യൻ കെ.എം രാധാകൃഷ്ണൻ മാസ്റ്റർ, നളിനാക്ഷൻ ചേലിയ തുടങ്ങിയവർ സന്നിഹിതരായി.














