തൃശൂര്‍: മോദിയെ കാണാനുള്ള ആവേശത്തില്‍ വനിതാ പ്രവര്‍ത്തകര്‍. എഴുപത്തിയെട്ടുകാരിയായ ഇടുക്കിക്കാരി മറിയക്കുട്ടി, നടിയും നര്‍ത്തകിയുമായ ശോഭന, ക്രിക്കറ്റ് താരം മിന്നുമണി, ഗായിക വൈക്കം വിജയലക്ഷ്മി, പരിസ്ഥിതി സംരക്ഷക ശോശാമ്മ ഐപ്പ്, പ്രമുഖ വസ്ത്ര ഡിസൈനര്‍ ബീന കണ്ണന്‍ തുടങ്ങിയ പ്രമുഖ വനിതാരത്‌നങ്ങള്‍ മോദിയ്‌ക്കൊപ്പം വേദിപങ്കിടും. രണ്ടു ലക്ഷത്തിലേറെ വനിതകള്‍ മോദിയെ കാണാനെത്തും.
കൂടാതെ പൊതുസമ്മേളനം നിയന്ത്രിക്കാനും മറ്റുമായി 150 ഓളം വനിതാ വോളന്റിയേഴ്‌സിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ആയിരത്തോളം വനിത പോലീസുദ്യോഗസ്ഥരെയും വേദിയുടേയും സദസ്സിന്റേയും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.
നഗരത്തിലെ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും ആംബുലന്‍സ് ഉള്‍പ്പെടെയുള്ളവ നിയന്ത്രിക്കുന്നതും വനിതകളാണ്. ജന്‍ധന്‍യോജന മുതല്‍ അവസാന ബജറ്റില്‍ പ്രഖ്യാപിച്ച ‘മഹിളാ സമ്മാന്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്’ പദ്ധതി വരെ സ്ത്രീപക്ഷത്തു നിന്നുകൊണ്ടുള്ള മികച്ച ചുവടുവയ്‌പ്പാണ്. ‘നാരീ തു നാരായണി’ നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യമാണെന്നും സ്ത്രീകളുടെ ക്ഷേമത്തിനായുള്ള കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും 2019-ലെ തന്റെ കന്നി ബജറ്റ് പ്രസംഗത്തില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞതിന്റെ തുടര്‍ച്ചയായാണിപ്പോള്‍ പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായത്.
Discussion about this post