കോട്ടയം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ എരുമേലി പേട്ടതുളളല്‍ നടന്നു. രാവിലെ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ട തുളളിയത്.
കൊച്ചമ്പലത്തിനു മുകളില്‍ കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നതോടെ ആയിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്ന് ശരണം വിളി ഉയര്‍ന്നു.ഗജവീരന്‍മാരുടെ അകമ്പടിയോടെ കൊച്ചമ്പലത്തില്‍ നിന്നു ആരംഭിച്ച അമ്പലപ്പുഴ പേട്ടതുള്ളല്‍ ടൗണ്‍ നൈനാര്‍ പള്ളിയില്‍ പ്രവേശിച്ച് സ്വീകരണം ഏറ്റുവാങ്ങിയാണ് പേട്ടക്കവലയില്‍ നിന്ന് പുറപ്പെട്ടത്.
ഉച്ചയ്‌ക്കുശേഷമാണ് ആലങ്ങാട് സംഘത്തിന്റെ പേട്ട തുള്ളല്‍. വാവരു സ്വാമി അമ്പലപ്പുഴ സംഘത്തിനൊപ്പം പോയെന്ന വിശ്വാസത്തില്‍ ആലങ്ങാട്ട് സംഘം വാവര് പളളിയില്‍ കയറിയില്ല.
നിരവധി ഭക്തരാണ് പേട്ടതുള്ളല്‍ കാണാന്‍ എരുമേലിയില്‍ എത്തിയത്. മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമാണ് എരുമേലി പേട്ട തുള്ളല്‍. ഈ മാസം 15നാണ് മകരവിളക്ക്.
Discussion about this post