തിരുവനന്തപുരം: അയോധ്യക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നടക്കുന്ന ഈ മുഹൂര്‍ത്തത്തില്‍ സമസ്താപരാധം പറഞ്ഞ് മാപ്പ് പറയാന്‍ കിട്ടുന്ന അവസരമായിരുന്നു കോണ്‍ഗ്രസിമെന്നും എന്നാല്‍ അവര്‍ അത് ചെയ്യാതെ അയോധ്യക്ഷേത്രത്തിലെ ചടങ്ങ് ബഹിഷ്കരിക്കുകയാണ് ചെയ്തതെന്നും ജെ. നന്ദകുമാര്‍ കുറ്റപ്പെടുത്തി.
1947 മുതല്‍ 2022 വരെ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ തടഞ്ഞുവെച്ചവരാണ് കോണ്‍ഗ്രസ്. രാമന്റെ ജന്മസ്ഥാനത്ത് ക്ഷേത്രം ഉയര്‍ത്താന്‍ ശ്രമിച്ച് ആയിരങ്ങള്‍ മരിച്ചുവീഴാന്‍ കാരണമായ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അവര്‍ക്ക് ഇപ്പോള്‍ ശ്രീരാമന്റെ പാദങ്ങളില്‍ വീണ് മാപ്പ് ചോദിക്കാനുള്ള അവസരമായിരുന്നു ലഭിച്ചത്. അതിന് അവര്‍ ശ്രമിച്ചില്ല. – നന്ദകുമാര്‍ പറഞ്ഞു.
രാമക്ഷേത്രം പണിയാന്‍ ശ്രമിച്ചവരെ വഞ്ചിച്ചവരാണ് കോണ്‍ഗ്രസ്. ഭാരതം അതിന്റെ വിശ്വഗുരു എന്ന പദവിയിലേക്ക് പ്രവേശിക്കുന്നതിന്റെ ഗോപുരവാതില്‍ തുറക്കുന്ന ദിവസമാണ് ജനവരി 22. ലോക ചരിത്രത്തില്‍ ഇത്രയും സുദീര്‍ഘമായി നടന്ന യുദ്ധം- അതായിരുന്നു രാമക്ഷേത്രത്തിന് വേണ്ടിയുള്ള യുദ്ധം. . ആ യുദ്ധം അതിന്റെ പരിപൂര്‍ണ്ണതയില്‍ എത്തിനില്‍ക്കുന്ന മുഹൂര്‍ത്തമാണ് അയോധ്യാക്ഷേത്ര പ്രാണപ്രതിഷ്ഠാച്ചടങ്ങ്. – നന്ദകുമാര്‍ പറയുന്നു.
കോണ്‍ഗ്രസ് അവരുടെ ഗുരുനാഥനായ രാം മനോഹര്‍ ലോഹ്യയുടെ വാക്കുകളെങ്കിലും ഈ നിമിഷത്തില്‍ ഓര്‍ക്കണമായിരുന്നു. വടക്കിനെ തെക്കുമായി ബന്ധിപ്പിക്കുന്ന ശക്തിയാണ് രാമന്‍. പടിഞ്ഞാറിനെ കിഴക്കുമായി ബന്ധിപ്പിക്കുന്ന അവതാരമാണ് കൃഷ്ണന്‍. ഇവിടെ എല്ലായിടത്തും ഓരോ മണല്‍ത്തരിയിലും ശിവന്‍ ഉണ്ട്. എന്നാല്‍ ആ മഹാപ്രസ്താനം ഇപ്പോള്‍ ഖിലാഫത്തിന്റെ മനസ്സ് സൂക്ഷിക്കുന്ന പ്രസ്ഥാനമാണ്. അതിന്റെ നേതാക്കള്‍ തീരുമാനിച്ചത് അയോധ്യയിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങ് ബഹിഷ്കരിക്കാമെന്നാണ്. – നന്ദകുാര്‍ പറഞ്ഞു.
Discussion about this post