തിരുവനന്തപുരം: ന്യൂദല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ 2024 ജനുവരി 26ന് നടക്കുന്ന 75ാം റിപബ്ലിക് ദിന പരേഡ് നേരിട്ട് വീക്ഷിക്കാന്‍ കേരളത്തില്‍ നിന്ന് വിവിധ മേഖലകളിലുള്ള 200ഓളം പേര്‍ക്ക് പ്രത്യേക ക്ഷണം.
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളുടെ ഗുണഭോക്താക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചവരും പ്രതിരോധ വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വീര്‍ഗാഥ 3.0 മത്സര വിജയികളും രാജ്യത്തിന് അഭിമാനമായ ഐഎസ്ആര്‍ഒ ദൗത്യങ്ങളിലെ ശാസ്ത്രജ്ഞരും പ്രത്യേക ക്ഷണിതാക്കളില്‍ ഉള്‍പ്പെടുന്നു.
പിഎം സ്വനിധി ഗുണഭോക്താക്കളായ വഴിയോര കച്ചവടക്കാര്‍, പിഎം ആവാസ് യോജന, ഡിജിറ്റല്‍ ഇന്ത്യയക്ക് കീഴില്‍ ഇലക്ട്രോണിക് നിര്‍മാണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ തൊഴിലാളികള്‍, മികച്ച പ്രകടനം കാഴ്ച വെച്ച സ്വയം സഹായ സംഘങ്ങള്‍, മികച്ച കര്‍ഷക ഉത്പാദക സംഘടനകള്‍ തുടങ്ങിയവയെ പ്രതിനിധീകരിച്ച് പരേഡ് നേരിട്ട് കാണാന്‍ പ്രത്യേക ക്ഷണിതാക്കള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 15,000ത്തോളം പേര്‍ക്കാണ് പ്രത്യേക ക്ഷണിതാക്കള്‍ എന്ന നിലയില്‍ ഇത്തവത്തെ റിപബ്ലിക് ദിന പരേഡ് വീക്ഷിക്കാന്‍ അവസരം ലഭിക്കുന്നത്.
Discussion about this post