കോഴിക്കോട് : മനുഷ്യ ചങ്ങല കാലങ്ങളായി DYFI ഉയർത്തി പിടിക്കുന്ന രാഷ്ട്രീയ ആയുധമാണ്. ഇന്ന് ആ മനുഷ്യ ചങ്ങല നാണക്കേട് ആയി മാറി എന്നതാണ് യാഥാർത്ഥ്യം. ഇടയ്ക്ക് മനുഷ്യ ചങ്ങലയിൽ നിന്ന് മനുഷ്യ മതിലിലേക്ക് പോയെങ്കിലും CPM ഉം DYFI യും ഒക്കെ ഈ നാണം കെട്ട രാഷ്ട്രീയത്തിൽ നിന്ന് മുക്തരാകാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് സമീപ കാല കാഴ്ച്ചയെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ C.R പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
DYFI ക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ CPM ആസ്ഥാനമായ AKG സെന്ററിന് ചുറ്റിലുമാണ് മനുഷ്യ ചങ്ങല തീർക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന് ഏറെ സഹായം നൽകുന്ന കേരളത്തിന് അർഹമായ പരിഗണന നൽകുന്ന സർക്കാരാണ് നരേന്ദ്രമോദി സർക്കാർ. എന്നാൽ യുവാക്കളെ വഞ്ചിക്കുന്ന സർക്കാരാണ് പിണറായി സർക്കാർ. അതുകൊണ്ട് DYFI സമരം നടത്തേണ്ടത് പിണറായിക്കും CPM നും എതിരെയാണ്. നാണം കെട്ട DYFI നടത്തുന്ന നാണം കെട്ട സമര രൂപമായി മനുഷ്യ ചങ്ങല മാറിയെന്നും പ്രഫുൽ കൃഷ്ണൻ കൂട്ടിച്ചേർത്തു








![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)






Discussion about this post