തൃശ്ശൂർ: ദേശീയ അദ്ധ്യാപക പരിഷത്ത് (എൻടിയു) 45-ാം സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂരിൽ തുടക്കമായി. സമ്മേളനത്തിന് ആരംഭം കുറിച്ച് സമ്പൂർണ സംസ്ഥാന സമിതി യോഗം ആർഎസ്എസ് കാര്യാലയമായ കോട്ടപ്പുറം പ്രതാപ് നിവാസിൽ സ്വാമി പുരുഷോത്തമാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷൻ പി.എസ്. ഗോപകുമാർ അധ്യക്ഷനായി. ട്രഷറർ എം.ടി. സുരേഷ് കുമാർ, ജനറൽ സെക്രട്ടറി അനൂപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
ഇന്ന് രാവിലെ ഒൻപതിന് കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ സഹ സംഘടനാ സെക്രട്ടറി ലക്ഷ്മൺ ഉദ്ഘാടനം ചെയ്തു. പി. എസ്. ഗോപകുമാർ പതാക ഉയർത്തും. സുഹൃദ് സമ്മേളനം ആർഎസ്എസ് ക്ഷേത്രിയ സഹകാര്യവാഹ് എം. രാധാകൃഷ്ണനും സംഘടനാ സഭയുടെ ഉദ്ഘാടനം ദേശീയ ജനറൽ സെക്രട്ടറി ശിവാനന്ദ സിന്തങ്കരയും നിർവഹിക്കും. തുടർന്ന് വിവിധ കലാപരിപാടികളും തിരുവാതിരക്കളിയും നടക്കും.
നാളെ രാവിലെ 10ന് നടക്കുന്ന പൊതുസഭ കേന്ദ്ര വിദ്യാഭ്യാസ- വിദേശ കാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിങ് ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് സമ്മേളനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും. എൻടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ജിഗി അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ സമ്മേളനം മാധ്യമപ്രവർത്തക സുജയ പാർവതി ഉദ്ഘാടനം ചെയ്യും.
സമാപനസമ്മേളനം ആർഎസ്എസ് സഹപ്രാന്ത പ്രചാരക് വി. അനീഷ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രകടത്തിന് ശേഷം നടക്കുന്ന പൊതു സമ്മേളനം മുൻ എംപി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. കുരുക്ഷേത്ര പ്രകാശൻ എംഡി കാ.ഭാ. സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും
Discussion about this post