കണ്ണൂര്‍: ഭാരതം അസൂയാവഹമായി പുരോഗതി നേടുന്ന ഈ കാലഘട്ടത്തില്‍ നിയമരംഗത്തെ സജ്ജനശക്തികളുടെ ഏകോപനം അനിവാര്യമാണെന്ന് ആര്‍എസ്എസ് പ്രാന്ത സംഘചാലകും മുന്‍ബാര്‍ കൗണ്‍സില്‍ അംഗവുമായ അഡ്വ. കെ.കെ. ബാലറാം പറഞ്ഞു. കണ്ണൂരില്‍ അഭിഭാഷക പരിഷത്തിന്റെ തെരഞ്ഞെടുത്ത പ്രവര്‍ത്തകരുടെ പ്രശിക്ഷണ ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയചിന്താഗതിയും ഭാവനയും മുഴുവന്‍ അഭിഭാഷക സമൂഹത്തിലും എത്തിക്കുക എന്ന ദൗത്യമാണ് അഭിഭാഷക പരിഷത് ഏറ്റെടുത്തിട്ടുള്ളത്. സംഘടനകളുടെ ജാതകത്തില്‍ കഠിന വിമര്‍ശനത്തിനു വിധേയമാകുന്ന കാലഘട്ടവും അംഗീകരിക്കപ്പെടുന്ന കാലവും തരണം ചെയ്ത് നമ്മെ വിമര്‍ശിക്കുന്നവര്‍ വിമര്‍ശന വിധേയരാവുന്ന സമയമാണിപ്പോള്‍. അഭിഭാഷകര്‍ നമ്മെ പരക്കെ തേടിയെത്തുന്ന ഈ സന്ദര്‍ഭത്തില്‍ സംഘടനയുടെ പിറവിയുടെ ദൗത്യവും ആദര്‍ശവും ഉയര്‍ത്തിപ്പിടിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടു ദിവസത്തെ ശിബിരത്തില്‍ അധിവക്താ പരിഷത് മുന്‍ അഖിലേന്ത്യാ വര്‍ക്കിങ് പ്രസിഡന്റ്് അഡ്വ. എം.ബി. നര്‍ഗുണ്ട്, ഉപാദ്ധ്യക്ഷന്‍ ആര്‍. രാജേന്ദ്രന്‍, അഭിഭാഷകരായ രാമസ്വാമി മെയ്യപ്പന്‍, അനിരുദ്ധ്, എസ്. രാജേന്ദ്രന്‍, എം. രാജേന്ദ്രകുമാര്‍, ബി. അശോക്, ശ്രീനിവാസന്‍, എന്‍. ശങ്കര്‍റാം, എം.എസ്. കിരണ്‍, എ. പ്രതീശ്, ശിഖ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.
Discussion about this post