VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ആ 10 ലക്ഷവും കേന്ദ്രവിഹിതം; വന്യമൃഗ പ്രശ്‌നം കൈകാര്യം ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാര്‍: കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്

VSK Desk by VSK Desk
23 February, 2024
in കേരളം
ShareTweetSendTelegram

കല്‍പ്പറ്റ: കേന്ദ്ര വനം സംരക്ഷണ നിയമപ്രകാരം (1972) സംരക്ഷിത വനപ്രദേശവും അവിടുത്തെ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാനുള്ള പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് വ്യക്തമായി. വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൊടുക്കുന്ന 10 ലക്ഷവും കേന്ദ്രവിഹിതമാണ്. ആക്രമണ സ്വഭാവമുള്ള വന്യമൃഗങ്ങളെ പിടികൂടാന്‍ നിയമ ഭേദഗതി ആവശ്യവുമില്ല.

കേന്ദ്ര വന നിയമ പ്രകാരം സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ആക്രമണകാരികളായ വന്യമൃഗങ്ങളെ ചട്ടങ്ങള്‍ അനുസരിച്ച് വേട്ടയാടാനും കാടുകയറ്റാനും പിടികൂടാനും അതിനായി മയക്കുവെടിവയ്‌ക്കാനും അധികാരമുണ്ട്. ഇതിനൊ
ന്നും കേന്ദ്രത്തിന്റെ അനുമതി തേടേണ്ടതില്ല. വിവരം അറിയിക്കുകയേ വേണ്ടൂ, അതിന് ലളിതമായ പല സംവിധാനങ്ങളുണ്ട്. വന്യജീവി ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലയിലെത്തിയ കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് ഇന്നലെ കല്‍പ്പറ്റയില്‍ മാധ്യമങ്ങളോടു വിശദീകരിച്ചതാണ് ഇക്കാര്യങ്ങള്‍.

വനം നിയമ പ്രകാരം മൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്കാം. അതു നല്‌കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇത് ലഭ്യമാക്കാന്‍ താമസം വരരുതെന്ന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. കേന്ദ്ര വനം സംരക്ഷണ നിയമപ്രകാരം അതാണ് വ്യവസ്ഥ. സംസ്ഥാന സര്‍ക്കാരിന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കാനും മറ്റുമായി 15.8 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.

പണം ആവശ്യമെങ്കില്‍ കൃത്യമായ വിവരങ്ങള്‍ സഹിതം ആവശ്യപ്പെട്ടാല്‍ നല്കാന്‍ തയാറാണ്, മന്ത്രി പറഞ്ഞു. നഷ്ടപരിഹാര വിതരണം കൂടുതല്‍ സുതാര്യമായി സംസ്ഥാന സര്‍ക്കാര്‍ നടത്തേണ്ടതുണ്ട്.

വയനാട്ടില്‍ മനുഷ്യ-മൃഗ സംഘര്‍ഷം അതിരൂക്ഷമാണെന്നു മനസിലായി. ബോധ്യപ്പെട്ട വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടു കണ്ട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനായാലും മൃഗമായാലും ജീവന് പരിരക്ഷ നല്‌കേണ്ടതുണ്ട്. മനുഷ്യ, വന്യമൃഗ സംരക്ഷണം സംബന്ധിച്ച് പഠനം നടത്താന്‍ കോയമ്പത്തൂര്‍ സലീം അലി ഇന്‍സ്റ്റിറ്റിയൂട്ടിന് ചുമതല നല്കും.

വന്യമൃഗ ശല്യം കൂടുതലായുള്ള പ്രദേശങ്ങളില്‍ ഫെന്‍സിങ് സംവിധാനം വ്യാപിപ്പിക്കേണ്ടതുണ്ടെങ്കില്‍, അത് എവിടെയെന്നൊക്കെയുള്ള വിശദാംശങ്ങളോടെ കേന്ദ്ര സര്‍ക്കാരിന് പദ്ധതി സമര്‍പ്പിച്ചാല്‍ പരിഗണിക്കും. കേന്ദ്ര വനം വകുപ്പ് ഡയറക്ടര്‍ ജനറല്‍ ജിതേന്ദ്രകുമാര്‍, അഡീ. ഡയറക്ടര്‍ ജനറല്‍ എസ്.പി. യാദവ്, ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share6TweetSendShareShare

Latest from this Category

മാടായിപ്പാറ പീoഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കുക: ഭാരതീയ വിചാര കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

തൃപ്പൂണിത്തുറയില്‍ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു വാസുദേവന്‍: എസ്. സേതുമാധവന്‍

നാടിന്റെ കരുത്ത് പാരസ്പര്യത്തിൽ ഊന്നിയുള്ള സനാതനധർമ്മം: കെ.പി. രാധാകൃഷ്ണൻ

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies