VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സിദ്ധാർത്ഥിന്റെ മരണം: പ്രധാനപ്രതി കസ്റ്റഡിയിൽ, എസ്എഫ്ഐ നേതാവിനെ കസ്റ്റഡിയിലെടുത്തത് പാലക്കാട് നിന്നും

VSK Desk by VSK Desk
29 February, 2024
in കേരളം
ShareTweetSendTelegram

വൈത്തിരി (വയനാട്): വയനാട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വർഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രധാനപ്രതി കസ്റ്റഡിയിൽ. എസ്എഫ്ഐ യൂണിയൻ ചെയർമാൻ അഖിലാണ് കസ്റ്റഡിയിലായത്. പാലക്കാട് നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളാണ് അഖിലെന്നാണ് പോലീസ് നൽകുന്ന സൂചന. ഇയാൾ ഹോസ്റ്റലിലെ അന്തേവാസിയാണ്.

സംഭവത്തിൽ കഴിഞ്ഞ ദിവസം ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ബില്‍ഗേറ്റ് ജോഷ്വാ ബത്തേരി, അഭിഷേക് എസ്. ഇടുക്കി, ആകാശ് എസ്.ഡി. കൊഞ്ചിറവിള, തിരുവനന്തപുരം, ഡോണ്‍സ് ഡായി തൊടുപുഴ, രഹന്‍ ബിനോയ് തിരുവനന്തപുരം, ശ്രീഹരി ആര്‍.ഡി തിരുവനന്തപുരം എന്നിവരാണ് അറസ്റ്റിലായത്.

എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍, യൂണിയന്‍ മെമ്പര്‍ ആസിഫ് എന്നിവര്‍ ഉള്‍പ്പെടെ 11 പ്രതികള്‍ ഒളിവിലാണ്. കേസില്‍ പതിനെട്ടിലധികം പ്രതികളുണ്ടെന്ന് കല്‍പ്പറ്റ ഡിവൈഎസ്പി ടി. സജീവന്‍ അറിയിച്ചു. അന്യായമായി തടഞ്ഞുവയ്‌ക്കുക, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങിയവ പ്രതികള്‍ക്കെതിരെ ചുമത്തി. സിദ്ധാര്‍ത്ഥിനെ നേരിട്ട് മര്‍ദ്ദിച്ചവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.

കഴിഞ്ഞ 18നാണ് നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ബാത്‌റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റാഗിങ് മൂലമാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് എന്നുള്ള ആരോപണം സിദ്ധാര്‍ത്ഥിന്റെ കുടുംബവും കൂട്ടുകാരും ആരോപിച്ചിരുന്നു. സംഭവത്തില്‍ 12 വിദ്യാര്‍ത്ഥികളെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആത്മഹത്യ ചെയ്ത സിദ്ധാര്‍ത്ഥിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും ആന്റി റാഗിങ് കമ്മിറ്റിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മൃതദേഹത്തില്‍ രണ്ടുദിവസത്തോളം പഴക്കമുള്ള പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടക്കുന്നതായും ഡിവൈഎസ്പി പറഞ്ഞു. സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് സഹപാഠികൾ നൽകിയത്. ഹോസ്റ്റല്‍ എസ്എഫ്‌ഐയുടെ വിദ്യാര്‍ത്ഥി കോടതിയാണെന്നും ഇവിടെ വിചാരണ പതിവെന്നും പ്രതികള്‍ മൊഴി നല്കി.

പരാതികള്‍ അവിടെ തന്നെ തീര്‍പ്പാക്കി ശിക്ഷ വിധിക്കും. കോളജ് അധികൃതരിലേക്കോ പോലീസിലേക്കോ ഒരു പരാതി പോലും എത്താന്‍ അനുവദിക്കില്ലെന്നും പ്രതികള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. കേസില്‍ ഇന്നലെ അറസ്റ്റിലായ ആറു പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസിന് ഈ വിവരങ്ങള്‍ ലഭിച്ചത്.

ShareTweetSendShareShare

Latest from this Category

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

രാഷ്ട്ര നിർമ്മാണത്തിന് വേണ്ടി മനുഷ്യനെ തയ്യാറാക്കുന്ന പ്രവർത്തനമാണ് നൂറ് വർഷമായി രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്യുന്നത് : എ.ജയകുമാർ

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies