തിരുവനന്തപുരം: കേരള സര്‍വകലാശാല യുവജനോത്സവത്തിന് ഇന്‍തിഫാദ എന്ന് പേര് നല്‍കിയത് വിലക്കി വൈസ് ചാന്‍സലര്‍ ഡോ മോഹന്‍ കുന്നുമ്മല്‍. പേര് മാറ്റാന്‍ വി സി നിര്‍ദേശം നല്‍കി.
പോസ്റ്റര്‍, സാമൂഹ്യ മാധ്യമം , നോട്ടീസ് എന്നിവിടങ്ങിളിലൊന്നും ഇന്‍തിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് വൈസ് ചാന്‍സലര്‍ ഉത്തരവിട്ടു. എസ്എഫ്‌ഐ നേതൃത്വത്തിലുളള കേരള സര്‍വകലാശാല യൂണിയന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് വിസി പേര് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ഇന്‍തിഫാദ എന്ന പേര് സമുദായ ഐക്യം തകര്‍ക്കുമെന്ന് കാട്ടി പരാതി ഉയര്‍ന്നിരുന്നു. ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്നാണ് വിസിയുടെ ഇടപെടല്‍.
യുജനോത്സവത്തിന് ഇന്‍തിഫാദ എന്ന പേര് നല്‍കിയതിനെതിരെ നിലമേല്‍ എന്‍ എസ് എസ് കോളേജ് വിദ്യാര്‍ത്ഥിയായ എ ബി വി പി പ്രവര്‍ത്തകനാണ് ഹൈക്കോടതിയെ സമീപിച്ചത്. പാലസ്തീന്‍ തീവ്രവാദവമായി ബന്ധപ്പെട്ട പേരാണ് ഇന്‍തിഫാദ.






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post