കോഴിക്കോട്: മാര്‍ഗദര്‍ശകമണ്ഡലിന്റെ സമ്മേളന തീരുമാനത്തിന്റെ പേരില്‍ സന്ന്യാസിശ്രേഷ്ഠരുടെ പ്രവര്‍ത്തനങ്ങളെ വിസ്മരിച്ച് വൈകാരികമായി വിമര്‍ശിക്കുകയും സൈബര്‍ ഇടങ്ങളില്‍ അപഹസിക്കുകയും ചെയ്യുന്ന നടപടിയില്‍ സ്വാമി ചിദാനന്ദ പുരി ഖേദം രേഖപ്പെടുത്തി. സന്ന്യാസിമാര്‍ക്കും ആചാര്യര്‍ക്കും സമൂഹത്തില്‍ പ്രാമാണികതയില്ലാതാക്കാനും ഹൈന്ദവ സമാജത്തില്‍ വ്യാമോഹവും ശൈഥില്യവും വളര്‍ത്താനും സമ്മേളനത്തിന്റെ ഹൈന്ദവ ജാഗരണത്തിനുള്ള സന്ദേശങ്ങളെ അപ്രസക്തമാക്കാന്‍ പരിശ്രമിക്കാനും വേണ്ടി മാധ്യമ വിധര്‍മികള്‍ ഉയര്‍ത്തിക്കാണിച്ച ‘ഷര്‍ട്ടില്‍’ വളരെയേറെ പ്രിയങ്കരരായ സനാതനധര്‍മ പ്രവര്‍ത്തകര്‍ കൂടി വീണുപോയതായി സ്വാമി പറഞ്ഞു.
കേരളത്തിലെ മാര്‍ഗദര്‍ശകമണ്ഡലിന്റെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും അധികം സംന്യാസിശ്രേഷ്ഠര്‍ പങ്കുചേര്‍ന്നതും, ഏറെക്കുറെ എല്ലാ ആശ്രമങ്ങളുടെയും പ്രാതിനിധ്യം ഉണ്ടായതും ധര്‍മശാസ്ത്രപ്രചരണം ചെയ്തുകൊണ്ട് വസിക്കുന്നവരും സാമ്പ്രദായികമായി സന്ന്യസിച്ചവരുമായവരില്‍ ബഹുഭൂരിഭാഗം പേര്‍ പങ്കെടുത്തതുമായ സമ്മേളനമായിരുന്നു തൃശ്ശിവപേരൂരില്‍ നടന്നത്. സമ്മേളനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ വിശദീകരിച്ച സന്ദേശത്തെയോ, അതില്‍ അവതരിപ്പിച്ച് അംഗീകരിക്കപ്പെട്ട രണ്ടു പ്രമേയങ്ങളെയോ, വിളംബരമായി അഞ്ചുശീര്‍ഷകങ്ങളിലായി സമൂഹത്തിനു മുമ്പാകെ സമര്‍പ്പിച്ച ധര്‍മജാഗരണകരങ്ങളായ അനേകം ആശയങ്ങളെയോ അറിയാനോ വിചാരം ചെയ്തു മനസ്സിലാക്കാനോ ശ്രമിക്കുന്നില്ല. ആര് എന്തിനുവേണ്ടി പറയുന്നു എന്നുപോലും ചിന്തിക്കാതെയും
സന്ന്യാസിശ്രേഷ്ഠരുടെ ഇതഃപര്യന്തമുള്ള പ്രവര്‍ത്തനങ്ങളെയും അവയുടെ ഫലങ്ങളെയും വിസ്മരിച്ചുകൊണ്ടും പ്രാപ്യരായവരെ നേരിട്ട് ബന്ധപ്പെട്ടു മനസ്സിലാക്കാന്‍ ശ്രമിക്കാതെയും വൈകാരികമായി വിമര്‍ശിക്കു നടപടിയില്‍ അഗാധമായ ഖേദം രേഖപ്പെടുത്താതെ വയ്യന്ന് സ്വാമി ചിദാനന്ദ പുരി പറഞ്ഞു.
Discussion about this post