കൊല്ലം: കൊല്ലം ലോക് സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിനെ ചന്ദനത്തോപ്പ് ഐടിഐയില്‍ വച്ച് തടയുകയും അക്രമം അഴിച്ചുവിടുകയും ചെയ്ത സംഭവത്തിൽ 7 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എബിവിപിയുടേയും എന്‍ഡിഎ മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് കേസെടുത്തത്. അന്യായമായി സംഘം ചേരല്‍, തടഞ്ഞു നിര്‍ത്തല്‍, ആയുധം കൊണ്ടുള്ള ആക്രമണം, മര്‍ദ്ദനം, മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കുണ്ടറ പൊലീസ് കേസെടുത്തത്.
ബുധനാഴ്‌ച്ച രാവിലെയാണ് കൃഷ്ണകുമാര്‍ പ്രചാരണത്തിനെത്തിയത്. എന്നാല്‍ ഐടിഐ കവാടത്തില്‍ സിപിഎമ്മിന്റെ ഒത്താശയോടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയുകയയിരുന്നു. സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തിയ വിദ്യാർത്ഥികളെ എസ് എഫ് ഐ തടയുകയും ചെയ്തു. വലിയ സ്വീകരണമാണ് കൃഷ്ണകുമാറിനായി വിദ്യാർത്ഥികൾ ഒരുക്കിയിരുന്നത്. കവാടത്തിന് മുന്നിൽ വച്ച് സ്വീകരിച്ച് ഐടിഐക്ക് മുന്നിലെത്തിയപ്പോൾ എസ് എഫ് ഐക്കാർ തടയുകയായിരുന്നു.
എബിവിപി നേതാക്കളും ഐടിഐ അധ്യാപകരും സംസാരിച്ചെങ്കിലും എസ് എഫ് ഐക്കാർ വഴങ്ങിയില്ല. തുടർന്ന് എസ് എഫ് ഐക്കാർ ഗുണ്ടാവിളയാട്ടം നടത്തുകയായിരുന്നു. സംഭവത്തില്‍ പോലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി പരാതി നല്‍കിയിട്ടുണ്ട്. എന്നാൽ സ്‌പോര്‍ട് ഡേയുമായി ബന്ധപ്പെട്ട ചടങ്ങില്‍ മുന്‍കൂട്ടി അറിയിക്കാതെ സ്ഥാനാര്‍ത്ഥിയെ സംസാരിപ്പിക്കാന്‍ അനുവദിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് എസ്എഫ്‌ഐ നൽകുന്ന വിശദീകരണം.
Discussion about this post