തിരുവനന്തപുരം : മേടമാസ പൂജയും വിഷുവും പ്രമാണിച്ച് കെഎസ്ആര്‍ടിസി ശബരിമലയിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നു. ഈ മാസം 10 മുതല്‍ 18 വരെയാണ് പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പാടാക്കിയിട്ടുളളത്.
നിലയ്‌ക്കല്‍ പമ്പ ചെയിന്‍ സര്‍വീസുകള്‍ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.തിരുവനന്തപുരം, ചെങ്ങന്നൂര്‍, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്നും പമ്പയിലേയ്‌ക്ക് സര്‍വീസുകള്‍ ഉണ്ടായിരിക്കും.
ഏപ്രില്‍ 10ന് പുലര്‍ച്ചെ നടതുറക്കും.18ന് ദീപാരാധനയോടെ ശബരിമല നട അടയ്‌ക്കും. ട്രെയിനില്‍ ചെങ്ങന്നൂരില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഏത് സമയത്തും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തിരക്കനുസരിച്ച് പമ്പയിലേയ്‌ക്കും തിരിച്ചും സര്‍വീസുകള്‍ ഉണ്ടാകും.








![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)






Discussion about this post