ആലപ്പുഴ: എതിരാളികളെ അമ്പരിപ്പിച്ചും, ജനങ്ങളുടെ പിന്തുണ ഉറപ്പിച്ചും ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ഡിഎയുടെ കുതിപ്പ്. സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന് വലിയ സ്വീകാര്യതയാണ് എല്ലാ മേഖലകളിലും ലഭിക്കുന്നത്. ഇടതു വലതു മുന്നണികള്‍ ഇതുവരെ കുത്തകയാക്കിയിരുന്ന മേഖലകളില്‍ പോലും കടന്നു ചെന്ന് സ്വാധീനം ഉറപ്പിക്കാന്‍ ശോഭയ്‌ക്കും എന്‍ഡിഎയ്‌ക്കും കഴിയുന്നു. ഇടതുവലതു മുന്നണികള്‍ വര്‍ഗീയത പറഞ്ഞ് വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍, വികസനം പറഞ്ഞ് മുന്നേറുകയാണ് എന്‍ഡിഎ.
പുതിയ വോട്ടര്‍മാരിലും, സ്ത്രീകള്‍ക്കിടയിലും വലിയ ചലനം സൃഷ്ടിക്കാന്‍ ശോഭാസുരേന്ദ്രന് സാധിക്കുന്നു. തീരദേശ മണ്ഡലമായ ആലപ്പുഴയില്‍ ഇത്തവണ തീരത്തിന്റെ പിന്തുണ എന്‍ഡിഎയ്‌ക്കാണെന്ന് വ്യക്തമാക്കുന്നതാണ് സ്ഥാനാര്‍ത്ഥിക്ക് ആ പ്രദേശങ്ങളി ല്‍ ലഭിക്കുന്ന ഉജ്വല സ്വീകരണം. മാറ്റം ഉറപ്പെന്ന് ആലപ്പുഴ വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്ന് എന്‍ഡിഎയുടെ പ്രചാരണം സാക്ഷ്യപ്പെടുത്തുന്നു.
ബിജെപി സ്ഥാപന ദിനത്തോട് അനുബന്ധിച്ചു എന്‍ഡിഎ ആലപ്പുഴ പാര്‍ലമെന്റ് നിയോജക മണ്ഡലം ഓഫീസില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയാണ് ശോഭ സുരേന്ദ്രന്‍ ഇന്നലെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. ആലപ്പുഴയുടെ ഗുരുനാഥനും ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവുമായ കല്ലേലി രാഘവന്‍ പിള്ളയെ കണ്ട് അനുഗ്രഹം വാങ്ങി. ബിജെപി
ജില്ലാ പ്രസിഡന്റായിരുന്ന അഡ്വ: വി. എസ് വിജയകുമാറിന്റെ കണ്ട് അദ്ദേഹത്തെ ആദരിക്കുകയും അനുഗ്രഹം നേടുകയും ചെയ്തു. മഹിളാമോര്‍ച്ച മുന്‍ സംസ്ഥാന അദ്ധ്യക്ഷയായിരുന്ന അഡ്വ. ഗീതാകുമാരിയെ വീട്ടില്‍ സന്ദര്‍ശിച്ചു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പട്ടികടിയേറ്റ പട്ടികജാതി മോര്‍ച്ച മുല്ലയ്‌ക്കല്‍ മണ്ഡലം പ്രസിഡന്റ് മധുവിനെ വീട്ടില്‍ സന്ദര്‍ശിച്ചു.
പറവൂരില്‍ കഴിഞ്ഞ ദിവസം അന്തരിച്ച വിനീഷിന്റെ വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.കഴിഞ്ഞ ദിവസം മരിച്ച ഹരിപ്പാട് ചെറുതന നോര്‍ത്ത് നികത്തില്‍ വീട്ടില്‍ ആഷിിക്കി (17) ന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. അപകടത്തി ല്‍പ്പെട്ട് ഗുരുതര പരിക്കുകളോടെ വിശ്രമിക്കുന്ന മുന്‍ ജില്ലാ കമ്മറ്റി അംഗം, മണ്ഡലം സെക്രട്ടറി എന്നീ ചുമതല വഹിച്ചിരുന്ന രാജന്‍ കക്കാടിനെ സന്ദര്‍ശിച്ചു. ആയാപറമ്പ് ജങ്ഷനില്‍ വോട്ടര്‍മാരെ നേരില്‍ കണ്ടു.പള്ളിപ്പാട് കുരിക്കശേരിയില്‍ കുടുംബയോഗത്തില്‍ പങ്കെടുത്തു പള്ളിപ്പാട് മീനത്തേതില്‍ പട്ടികജാതി കോളനി സന്ദര്‍ശിച്ചു. കോളനിവാസികള്‍ ഒത്തുകൂടി സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കി, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് നെടുന്തറ ഉണ്ണികൃഷ്ണനെ വീട്ടിലെത്തി സന്ദര്‍ശിച്ചു.
Discussion about this post