കോഴിക്കോട്: സിപിഎമ്മിന്റെ പാനൂര്‍ ബോംബ് നിര്‍മ്മാണം ആര്‍എസ്എസ് പ്രവര്‍ത്തകരെ ലക്ഷ്യമിട്ടായിരുന്നുവെന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലബാറില്‍ എന്‍ഡിഎയുടെ മുന്നേറ്റം മനസിലാക്കിയതു കൊണ്ടാണ് സിപിഎം അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കുന്നത്. പ്രദേശത്ത് ഒരു സംഘര്‍ഷാവസ്ഥയും നിലനില്‍ക്കാത്ത സാഹചര്യത്തില്‍ ഇത്രയും വലിയ ആക്രമണം നടത്താന്‍ സിപിഎം കോപ്പുകൂട്ടിയത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വേണ്ടിയാണ്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ഇല്ലായ്മ ചെയ്ത് തീവ്രവാദികളെ സന്തോഷിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. തീവ്രചിന്താഗതിക്കാരുടെ വോട്ടിന് വേണ്ടി നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുകയായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം. ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ച സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ നേതാക്കള്‍ പോയത് സംഭവത്തിലെ ഉന്നത ബന്ധം തെളിയിക്കുന്നതാണ്. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ അക്രമത്തിന്റെ പാത സ്വീകരിക്കാന്‍ സിപിഎം നേതൃത്വം അണികളെ ഉപയോഗിക്കുകയാണ്. പാനൂര്‍ ബോംബ് സ്‌ഫോടനത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തേണ്ടത് നാടിന്റെ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ അനിവാര്യമാണ്. ആയുധം താഴെ വയ്ക്കാന്‍ ഒരുക്കമല്ലാത്ത സിപിഎമ്മിനെ ജനങ്ങള്‍ ഒറ്റപ്പെടുത്തുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
Discussion about this post