സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സും നിരന്തരം ആകര്‍ഷകമായ പോസ്റ്റുകള്‍ ഇടുകയും തന്റെ അഭിപ്രായങ്ങള്‍ കൊണ്ട് നമ്മെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ഇത്തവണ കേരളത്തെയും തലശ്ശേരി-മാഹി ബൈപ്പാസിനെക്കുറിച്ചുമാണ് പോസ്റ്റുമായി രംഗത്തുവന്നിരിക്കുന്നത്.
തലശ്ശേരി-മാഹി ബൈപാസ്. ഒരു അംബരചുംബി ഭൂമിയില്‍ കിടക്കുന്നത് പോലെ… സ്വാഭാവിക ഭൂപ്രകൃതിയില്‍ കോണ്‍ക്രീറ്റ് അടിച്ചേല്‍പ്പിക്കുന്നതുപോലെയാണ് ആദ്യം അത് തോന്നിയത്. എന്നാല്‍ അതിന് അതിന്റേതായ സൗന്ദര്യാത്മകതയുണ്ട്. അതിലൂടെ യാത്ര ചെയ്യാനും ഇരുവശത്തുമുള്ള സൗന്ദര്യത്തെ അഭിനന്ദിക്കാനും ഉള്ള പ്രലോഭനത്തെ എനിക്ക് നിഷേധിക്കാനാവില്ല’. എന്നാണ് ആനന്ദ് മഹീന്ദ്ര എക്‌സില്‍ കുറിച്ചത്.
പോസ്റ്റ് ഇട്ടതിനുശേഷം 221,000ലധികം കാഴ്ചകളും 5,000ത്തോളം ലൈക്കുകളും ലഭിച്ചു. വിവിധ പ്രതികരണങ്ങളുമായി കമന്റ് ബോക്‌സും നിറഞ്ഞു.
തലശ്ശേരി-മാഹി ദേശീയപാത ബൈപാസ് കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് അഴിയൂര്‍ വരെയാണ്. ഹൈവേയില്‍ നാല് വലിയ പാലങ്ങളും ഒരു റെയില്‍വേ മേല്‍പ്പാലവും നിരവധി അടിപ്പാതകളും മേല്‍പ്പാലങ്ങളും ഉള്‍പ്പെടുന്നു. മാര്‍ച്ച് 11നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബൈപാസ് ഉദ്ഘാടനം ചെയ്തത്.
Discussion about this post