തൃശൂര്‍: കേരളം വലിയ ഒരു സാംസ്‌കാരിക കേന്ദ്രമാണ്. പാലക്കാട് കേരളത്തിലേക്കുള്ള പ്രവേശ കവാടമെന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ പ്രകൃതി ഭംഗി ആരുടെയും മനസിനെയും സ്വാധീനിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ ഈ പാരമ്പര്യത്തെ അന്താരാഷ്‌ട്ര തലത്തിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കുന്നംകുളത്തെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
പുതിയ രാഷ്‌ട്രീയമാണ് ഇനി കേരളത്തില്‍ ഉണ്ടാകുക. അടുത്ത അഞ്ച് വര്‍ഷംകൊണ്ട് കേരളത്തിന്റെ പാരമ്പര്യത്തെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തും. തൃപ്രയാറിനെ കേരളത്തിന്റെ അയോദ്ധ്യയെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, മഹത്തായ പാരമ്പര്യത്തിന്റെ നാടാണ് കേരളം എന്നും പറഞ്ഞു. വിഷുദിനത്തില്‍ പുറത്തിറക്കിയ ബിജെപിയുടെ പ്രകടന പത്രികയില്‍ രാജ്യത്തിന്റെ വികസനമാണ് മുന്നോട്ട് വെക്കുന്നത്. ആയുഷ് മാന്‍ ഭാരത് പദ്ധതി പ്രകാരം 73 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് ചികിത്സ സഹായം ലഭിച്ചത്.
70 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഇനി പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭിക്കും, പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ആയിരക്കണക്കിന് വീടുകളാണ് കേരളത്തില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. യുവാക്കളെ സംരംഭകരാക്കുക എന്ന ലക്ഷ്യമാണ് ബിജെപി മുന്നോട്ട് വെക്കുന്നത്. ഇതിനായാണ് മുദ്രാ വായ്പ പരിധി 20 ലക്ഷമായി ഉയര്‍ത്തിയത്.
ദക്ഷിണ ഭാരതത്തിലെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിനുകള്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കി. വരുന്ന തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണെന്ന് പ്രധാനമന്ത്രി സദസിനെ ഓര്‍മിപ്പിച്ചു. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് രാജ്യത്തിന്റെ യശ്ശസ് ആഗോളതലത്തില്‍ ഉയര്‍ന്നു.
കേരളത്തിന് വിനോദസഞ്ചാര രംഗത്ത് വലിയ സാധ്യതകളുണ്ട്. അവയെല്ലാം വേണ്ട വിധം വികസിപ്പിച്ച് ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഹൈവേകള്‍, എക്‌സ്പ്രസ്‌വേകള്‍, അതിവേഗ വന്ദേഭാരത് ട്രെയിനുകള്‍ എന്നിവയുടെ നെറ്റ്‌വര്‍ക്കിലൂടെ ബന്ധിപ്പിക്കും. നമ്മുടെ പ്രിയപ്പെട്ട സുരേഷ് ഗോപി ഇടക്കിടെ എന്നെ വന്നുകണ്ട് വന്ദേഭാരതിന്റെ പുതിയ മാതൃകകളെ കുറിച്ച് സംസാരിക്കാറുണ്ട്.
അദ്ദേഹം മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ പരിഹരിച്ച് യാഥാര്‍ത്ഥ്യമാക്കുമെന്ന് യാഥാര്‍ത്ഥ്യമാക്കുമെന്നും’പ്രധാനമന്ത്രി ഉറപ്പ് നല്‍കി കുന്നംകുളത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി.എന്‍ സരസു, തൃശൂരിലെ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി, മലപ്പുറം സ്ഥാനാര്‍ത്ഥി എം അബ്ദുള്‍ സലാം, പൊന്നാനി സ്ഥാനാര്‍ത്ഥി നിവേദിത സുബ്രഹ്മണ്യം, ചാലക്കുടി സ്ഥാനാര്‍ത്ഥി കെ. എ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post