തിരുവനന്തപുരം: സദാനന്ദ സ്വാമികളെ ഇന്ന് ചിലര്‍ തമസ്‌കരിക്കപെടുന്നുവെന്ന് ജന്മഭൂമി ദിനപത്രം മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ പറഞ്ഞു. സദാനന്ദ സ്വാമികള്‍ തുടങ്ങിയ ക്ഷേത്ര പ്രവേശന വിപ്ലവത്തില്‍ നിന്ന് പട്ടികജാതി വിഭാഗക്കാരെ മാറ്റി നിര്‍ത്തിയെന്നും അദേഹം പറഞ്ഞു.
തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടന്ന സദാനന്ദ സ്വാമി അവദൂതാശ്രമം സംഘടിപ്പിച്ച ഡോ. ബി. ആര്‍. അംബേദ്കര്‍ ജന്മവാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. സദാനന്ദ സ്വാമികള്‍ തുടങ്ങിയ ക്ഷേത്ര പ്രവേശന വിപ്ലവത്തില്‍ നിന്ന് പട്ടികജാതി വിഭാഗക്കാരെ ഒഴിവാക്കി. ഇന്ന് പല അനുകുല സാഹചര്യങ്ങള്‍ ഉണ്ടെങ്കിലും സദാനന്ദസ്വാമികളെ മറന്ന ശക്തികള്‍ ഇന്നും ഉണ്ടെന്നതാണ് സത്യം എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം. രാധാകൃഷ്ണന്‍ പറഞ്ഞു.
പട്ടികജാതി വിഭാഗക്കാര്‍ക്ക് സ്ഥാനം ശ്രീകോവിലിന് പുറത്ത് മാത്രമായി എന്നുള്ളതാണ് യഥാര്‍ത്ഥ്യം. ചരിത്രകാരന്മാരുള്‍പ്പെട സദാനന്ദ സ്വാമികളെ തമസ്‌കരിച്ചു. അതിന്റെ കാരണം അദേഹം പട്ടികജാതിക്കാര്‍ക്ക് വിദ്യയും വേദപഠനവും സാധ്യമാക്കിയതാണെന്നും അദേഹം വ്യക്തമാക്കി.
Discussion about this post