കോട്ടയം: പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും സംഗീത സംവിധായകനും ഗാനരചയിതാവും ഗായകനുമായ കെ.ജി.ജയന്‍ (90) അന്തരിച്ചു. ചലച്ചിത്രതാരം മനോജ് കെ.ജയന്‍ മകനാണ്. ജയവിജയ എന്ന പേരില്‍ ഇരട്ട സഹോദരന്‍ കെ.ജി.വിജയനൊപ്പം കച്ചേരികള്‍ നടത്തിയാണ് പ്രശസ്തിയിലേക്കുയര്‍ന്നത്.
കുറച്ചുകാലമായി വിവിധ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു . തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. അറുപത് വര്‍ഷത്തോളം നീണ്ട സംഗീത സപര്യയ്‌ക്കാണ് വിരാമമായത്. കര്‍ണാടക സംഗീതത്തെ ജനകീയനാക്കിയ സംഗീതജ്ഞനാണ്. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ഹരിവരാസനം പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. 1934 നവംബര്‍ 21-ന് കോട്ടയത്താണ് ജനനം.
ശ്രീനാരായണ ഗുരുവിന്‌റെ ഗൃഹസ്ഥ ശിഷ്യനായിരുന്ന പരേതനായ ഗോപാലന്‍ തന്ത്രിയുടേയും പരേതയായ നാരായണി അമ്മയുടെയും മകനാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരത്തെ പ്രശസ്തമായ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ സഹോദരനൊപ്പം ഗാനഭൂഷണം കോഴ്സ് വിജയിച്ചു. പിന്നീട്, ആലത്തൂര്‍ ബ്രദേഴ്സ് , ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ , എം. ബാലമുരളീകൃഷ്ണ തുടങ്ങിയ കര്‍ണാടക രംഗത്തെ അതികായന്‍മാരില്‍ നിന്ന് ഉന്നത പരിശീലനം നേടി . ചെമ്പൈയുടെ കീഴിലുള്ള പഠനകാലത്താണ് അവര്‍ പാട്ടുകള്‍ രചിക്കാനും പാടാനും തുടങ്ങിയത്.
ഭാര്യ പരേതയായ സരോജനി, രണ്ടാമത്തെ മകന്‍ ബിജു കെ. ജയന്‍
Discussion about this post