കൊച്ചി: പാലസ്തീന്‍ അനുകൂല ബോര്‍ഡുകള്‍ നശിപ്പിച്ച് വിദേശ വനിതകള്‍. യഹൂദ ജനതയെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചാണ് നടപടി. സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ ഫോര്‍ട്ട് കൊച്ചി പോലീസ് കേസെടുത്തു.
ഏപ്രില്‍ 15നാണ് സംഭവം. രണ്ട് വിദേശികള്‍ നടപ്പാതയില്‍ നില്‍ക്കുന്നതും അവര്‍ക്ക് ചുറ്റും പാലസ്തീന്‍ അനുകൂല ബോര്‍ഡുകളുടെ കഷണങ്ങള്‍ ചിതറിക്കിടക്കുന്നതും വീഡിയോയില്‍ കാണാം. ബോര്‍ഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരിലൊരാള്‍ അവരുമായി വഴക്കിടുന്നത് കേള്‍ക്കാം. കീറിയിട്ട ബോര്‍ഡിന്റെ കഷണങ്ങള്‍ മാറ്റി സ്ഥലം വൃത്തിയാക്കാന്‍ അവര്‍ വിദേശികളോട് ആവശ്യപ്പെട്ടു. യഹൂദര്‍ക്ക് വേണ്ടിയാണ് താനിത് ചെയ്തതെന്ന് പറഞ്ഞ് യുവതി നാട്ടുകാരുമായി തര്‍ക്കിച്ചു. സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനാണ് ഈ ബോര്‍ഡുകള്‍ സ്ഥാപിച്ചത്.














