കോഴിക്കോട്: സനാതന ധര്‍മ്മ സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്ന സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കണമെന്ന് കോഴിക്കോട് ശാരദ അദ്വൈതാശ്രമത്തില്‍ ചേര്‍ന്ന ഹിന്ദു നേതൃസമ്മേളനം പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു. ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് വിട്ടു നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം ഇരുമുന്നണികളും തള്ളിക്കളയുകയാണ്. ശബരിമല കേസുകള്‍ പിന്‍വലിക്കാത്ത നടപടി സര്‍ക്കാറിന്റെ വിവേചനസമീപനത്തിന് ഉദാഹരണമാണ്. യുഡിഎഫും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തിക്കാന്‍ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കേരള ധര്‍മ്മാചാര്യ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷനായി. സ്വാമി വിവേകാമൃതാനന്ദപുരി (അമൃതാനന്ദമയി മഠം), സ്വാമി ജിതാത്മാനന്ദ സരസ്വതി (ചിന്മയ മിഷന്‍), സ്വാമി സത്യാനന്ദപുരി (അദ്വൈതാശ്രമം), കുമ്മനം രാജശേഖരന്‍ (മുന്‍ ദേശീയ സെക്രട്ടറി, അയ്യപ്പസേവാ സമാജം), പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ആചാര്യ എ.കെ.ബി. നായര്‍, ശശികമ്മട്ടേരി എന്നിവര്‍ സംസാരിച്ചു. എം. വേണുഗോപാല്‍ (ക്ഷേത്ര ഏകോപന സമിതി), പി. പീതാംബരന്‍ (മത്സ്യ പ്രവര്‍ത്തക സംഘം), എം. ചന്ദ്രശേഖരന്‍ (ആര്യവൈശ്യ സമാജം), സതീഷ് പാറന്നൂര്‍ (പട്ടികജാതി വര്‍ഗ ഐക്യവേദി), രാജന്‍ കളക്കുന്ന് (പട്ടികജനസമാജം), സുനില്‍ കുമാര്‍ പുത്തൂര്‍മഠം (ഡയറക്ടര്‍ എസ്എന്‍ഡിപി), ടി.എം. ഗോപാലന്‍ (കരിമ്പാല സമുദായ ക്ഷേമ സമിതി), ചെലവൂര്‍ ഹരിദാസ പണിക്കര്‍ (പണിക്കര്‍ സര്‍വ്വീസ് സൊസൈറ്റി), എം. ശശിധരന്‍ (എസ്എന്‍ഡിപി ബേപ്പൂര്‍ യൂണിയന്‍), ജയചന്ദ്രന്‍ (അമൃതാനന്ദമയിമഠം), രവിശങ്കര്‍ (കൊളത്തൂര്‍ അദ്വൈതാശ്രമം), ആര്‍. അരുണ്‍ കുമാര്‍ (കേരള പത്മശാലീയ സമാജം), ടി. പ്രസാദ് (എടക്കല്‍ അരയ സമാജം), ശിവപ്രകാശ്, ബാബു (കാമ്പുറം അരയ സമാജം), പ്രഷീജന്‍, ഉഷാദേവി (വിശ്വഹിന്ദു പരിഷത്ത്), അഡ്വ. അരുണ്‍ ജോഷി (കേരള ക്ഷേത്രസംരക്ഷണ സമിതി), കെ. ഷൈനു, സതീഷ് മലപ്രം (ഹിന്ദു ഐക്യവേദി) എന്നിവര്‍ സംസാരിച്ചു
Discussion about this post