തൃശൂര്‍ : ശ്രീരാമകൃഷ്ണ മിഷന്റെയും മഠത്തിന്റെയും പ്രസിഡന്റായി സ്വാമി ഗൗതമാനന്ദ തെരഞ്ഞെടുക്കപ്പെട്ടു. ബേലൂരില്‍ നടന്ന ട്രസ്റ്റ് യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
ശ്രീരാമകൃഷ്ണ മിഷന്റെ പതിനേഴാമത്തെ അധ്യക്ഷനാണ് സ്വാമി ഗൗതമാനന്ദ. 2017 മുതല്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 26ന് സ്വാമി സ്മരണാനന്ദ സമാധിയായതിനെ തുടര്‍ന്നാണ് അധ്യക്ഷ സ്ഥാനത്ത് ഒഴിവു വന്നത്. ബെംഗളൂരു സ്വദേശിയാണ് സ്വാമി ഗൗതമാനന്ദ. 1929ലാണ് ജനനം. 1955 ല്‍ സ്വാമി യതീശ്വരാനന്ദയില്‍ നിന്നാണ് മന്ത്രദീക്ഷ സ്വീകരിച്ചത്. 1966 ല്‍ സ്വാമി വീരേശ്വരാനന്ദയില്‍ നിന്ന് ഗൗതമാനന്ദ എന്ന പേരും സംന്യാസ ദീക്ഷയും സ്വീകരിച്ചു. മഠത്തിന്റെ ദല്‍ഹി, ചിറാപുഞ്ചി, മുംബൈ,ചെന്നൈ കേന്ദ്രങ്ങളില്‍ അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1990 മുതല്‍ മിഷന്റെയും മഠത്തിന്റെയും ഗവേണിങ് കൗണ്‍സില്‍ അംഗമാണ്.
Discussion about this post