ഗുരുവായൂർ : മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ബാലഗോകുലം സംസ്ഥാന പൊതു കാര്യദർശി കെ.എൻ സജികുമാർ ഉത്‌ഘാടനം ചെയ്തു.. സൊസൈറ്റി ചെയർമാൻ ജി.സതീഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം
ബാലഗോകുലത്തിന്റെ അൻപതാം വർഷത്തോടനുബന്ധിച്ചും മയിൽപ്പീലി മാസികയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള വികാസമാണ് ചർച്ച ചെയ്ത് രൂപം നൽകിയത്. .
മയിൽപ്പീലി മാസിക ചീഫ് എഡിറ്റർ സി.കെ ബാലകൃഷ്ണൻ ആമുഖ പ്രസംഗം നടത്തി.
, മാനേജിങ് എഡിറ്റർ കെ.പി ബാബുരാജൻ മാസ്റ്റർ ബാലഗോകുലം സുവർണ്ണ ജയന്തി വർഷത്തിലെ മയിൽപ്പീലി മാസികയുടെ പദ്ധതികൾ ( സുവർണ്ണ ദൗത്യം ) അവതരിപ്പിച്ചു. വാർഷിക റിപ്പോർട്ട് സൊസൈറ്റി ജോ. സെക്രട്ടറി സന്തോഷ് കുമാർ ഇലവുംതിട്ടയും അവതരിപ്പിച്ചു.
ബാലഗോകുലം സംസ്ഥാന സംഘടനാ സെക്രട്ടറി എ. രഞ്ചുകുമാർ സുവർണ്ണ ജയന്തി സന്ദേശം നൽകി. സി.ഇ.എസ്.ടി ഡയറക്റ്റർ രാജേഷ്. പ്രതിനിധികൾക്ക് മോട്ടിവേഷൻ ക്ളാസുകൾ നൽകി. സൊസൈറ്റി വൈസ് പ്രസിഡന്റ് മധു കോട്ട സ്വാഗതവും, അംഗം ഗിരീഷ് ചിത്രശാല നന്ദിയും പറഞ്ഞു.
.
കേരളത്തിലെ 35 ഗോകുല ജില്ലകളിൽ നിന്നും , 14 റവന്യൂ ജില്ലകളിൽ നിന്നുള്ള മയിൽപ്പീലി സംയോജകരും , മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങളും , ഉപസമിതി അംഗങ്ങളും , പ്രത്യേക ക്ഷണിതാക്കളും , കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്തു.
മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ;
ചെയർമാൻ -ജി സതീഷ് കുമാർ (എറണാകുളം ), വൈസ് ചെയർമാൻ മാർ – വി.എസ് മധുസൂദനൻ (കോട്ടയം ), മധു കോട്ട (പത്തനംതിട്ട). സെക്രട്ടറി- കെ.പി ബാബുരാജ് (പാലക്കാട് ) , ജോയിൻ സെക്രട്ടറി– പി. സന്തോഷ് കുമാർ ഇലവുംതിട്ട (പത്തനംതിട്ട), ഖജാൻജി-കെ.വി ശരത് വാര്യർ (കോഴിക്കോട്).
അംഗങ്ങൾ – സി. കെ. ബാലകൃഷ്ണൻ (കോഴിക്കോട് ), പി.ടി.പ്രഹ്ളാദൻ (കോഴിക്കോട് ) , എസ്. ശ്രീലാസ് (കോഴിക്കോട് ) , ഗിരീഷ് ചിത്രശാല (പത്തനംതിട്ട), ഇ. പ്രവീൺ (കോഴിക്കോട്). ശുഭ പി.സി ( കോഴിക്കോട് ) ,എൽ മണികണ്ഠൻ (തിരുവനന്തപുരം.)
Discussion about this post