പത്തനംതിട്ട: വര്‍ത്തമാന കാലഘട്ടത്തിന്റെ നേര്‍ക്കാഴ്ചകള്‍ക്ക് നന്മകളുടെ നിറം മങ്ങിയിരിക്കുകയാണെന്നും തിന്മകള്‍ക്ക് നിറം കൂടുതലാണെന്നും സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി. ബാലഗോകുലം 49-ാം സംസ്ഥാന വാര്‍ഷിക ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നടന്ന സ്വാഗതസംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉള്ളുയരമുള്ളവരെ നാം മാനിക്കണം, യൂട്യൂബിലൂടെ പടര്‍ന്നു പിടിക്കുന്ന പൈങ്കിളിവല്‍കരണത്തിനെതിരെ ഇന്നത്തെ തലമുറ ജാഗരൂകരായിരിക്കണം. വ്യക്തിത്വം ബാലമനസുകളില്‍ ഉറപ്പിക്കാന്‍ നമുക്ക് കഴിയണം. അതിന് സല്‍ഗുണ സംസര്‍ഗം അനിവാര്യമാണന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ചരിത്രബോധം നഷ്ടപ്പെട്ട് വരുന്ന പുതിയ തലമുറയെ പഠിപ്പിക്കാന്‍ അദ്ധ്യാപകര്‍ പോലും ചഞ്ചലചിത്തരാണ്. അപരനോടുള്ള കരുതല്‍ ആവണം നമ്മുടെ ജീവിതം. തന്റെ വളര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹനം തന്നിട്ടുള്ളത് ബാലഗോകുലമാണ്. സാമൂഹിക തിന്മകള്‍ക്കെതിരെ ശക്തമായി പോരാടാന്‍ ബാലഗോകുലത്തിലൂടെ വളര്‍ന്നുവരുന്ന സമൂഹത്തിന് മാത്രമെ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ അധ്യക്ഷനായി. യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് മുഖ്യപ്രഭാഷണം നല്കി. സംസ്ഥാന സംഘടനാ കാര്യദര്‍ശി സജികുമാര്‍ മാര്‍ഗനിര്‍ദേശം നല്കി. ഗിരീഷ് ചിത്രശാല ചുമതല പ്രഖ്യാപനം നടത്തി. ജില്ലാ രക്ഷാധികാരി പന്തളം ഉണ്ണികൃഷ്ണന്‍, ശബരിഗിരി വിഭാഗ് സംഘചാലക് വി.പി. മോഹനചന്ദ്രന്‍, പത്തനംതിട്ട മേഖലാ അധ്യക്ഷ ബാലാമണിയമ്മ, മേഖലാ കാര്യദര്‍ശി അനൂപ് ഇടപ്പാവൂര്‍, ബാലഗോകുലം സംസ്ഥാന സംഘടനാ കാര്യദര്‍ശി രഞ്ജുകുമാര്‍, സംസ്ഥാന സെക്രട്ടറി ബൈജുലാല്‍ എന്നിവര്‍ സംസാരിച്ചു.
നടനും സംവിധായകനും സോഷ്യല്‍മീഡിയ ഇന്‍ഫഌവന്‍സറും സെന്‍സര്‍ ബോര്‍ഡ് അംഗവുമായ എം.ബി. പത്മകുമാര്‍ അധ്യക്ഷനും ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് അരുണ്‍ മോഹന്‍ ജനറല്‍ കണ്‍വീനറുമായുള്ള 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
സ്വാഗതസംഘം ഭാരവാഹികള്‍
ശ്രീരാമകൃഷ്ണ ആശ്രമം തിരുവല്ല, അധ്യക്ഷന്‍ സ്വാമി നിര്‍വിണ്ണാനന്ദജി മഹാരാജ്, തിരുവല്ല അമൃതാനന്ദമയി മഠം മഠാധിപതി സ്വാമിനി ഭവ്യാമൃതപ്രാണ, കിടങ്ങന്നൂര്‍ വിജയാനന്ദാശ്രമം മഠാധിപതി മാതാജി കൃഷ്ണാനന്ദപൂര്‍ണ്ണിമാമയി, പത്തനംതിട്ട ഋഷിജ്ഞാന സാധനാലയം മഠാധിപതി സ്വാമിനി ദേവിജ്ഞാനാഭനിഷ്ഠാനന്ദഗിരി, അയിരൂര്‍ ജ്ഞാനാനന്ദാശ്രമം മഠാധിപതി ദേവി സംഗമേശാനന്ദ സരസ്വതി, തിരുവല്ല പുരുഷോത്തമാനന്ദാശ്രമം മഠാധിപതി ബ്രഹ്മചാരി പൂര്‍ണചൈതന്യ, യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സംഘചാലക് സി.പി. മോഹനചന്ദ്രന്‍, ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍, കഥകളി ആചാര്യന്‍ ഫാക്ട് മോഹന്‍ (രക്ഷാധികാരികള്‍).
സുദര്‍ശനം നേത്രചികിത്സാലയം ആന്‍ഡ് പഞ്ചകര്‍മ നിലയം ചീഫ് ഫിസിഷ്യന്‍ ഡോ. ഗോകുലന്‍ ബി.ജി., ചങ്ങനാശേരി എന്‍എസ്എസ് കോളജ് ഫിസിക്‌സ് വിഭാഗം മുന്‍ മേധാവി ഡോ. കെ. രാധാകൃഷ്ണന്‍, സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ഡോ. ജിതേഷ് ജി., ബാലഗോകുലം ശബരിഗിരി ജില്ലാ രക്ഷാധികാരി പി. ഇന്ദുചൂഡന്‍, ബാലഗോകുലം പത്തനംതിട്ട ജില്ലാ രക്ഷാധികാരി പന്തളം ഉണ്ണികൃഷ്ണന്‍, ആര്‍എസ്എസ് ശബരിഗിരി ജില്ലാ സംഘചാലക് ഡോ. വി.പി. വിജയമോഹന്‍, ആര്‍എസ്എസ് പത്തനംതിട്ട ജില്ലാ സംഘചാലക് അഡ്വ. മാലക്കര ശശി, ആറന്മുള ശ്രീവിജയാനന്ദ വിദ്യാപീഠം ചെയര്‍മാന്‍ അജയന്‍ വല്ലുഴത്തില്‍, സേവാഭാരതി പത്തനംതിട്ട ജില്ല അധ്യക്ഷന്‍ അഡ്വ. ഡി. അശോക് കുമാര്‍, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ഹരിദാസ്, ബിഎംഎസ് സംസ്ഥാന സെക്രട്ടറി ജി. സതീഷ്‌കുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി.കെ. ചന്ദ്രന്‍, ഹിന്ദുമതമഹാമണ്ഡലം ഉപാധ്യക്ഷ മാലേത്ത് സരളാദേവി, അയ്യപ്പസേവാസമാജം സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. ജയന്‍ ചെറുവള്ളി, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാനസമിതി അംഗം അഡ്വ. അഞ്ജനാദേവി, വിശ്വഹിന്ദുപരിഷത്ത് ജില്ലാ അധ്യക്ഷന്‍ കെ.എന്‍. ഗോപാലകൃഷ്ണന്‍, പൂര്‍വസൈനിക സേവാ പരിഷത്ത് സംസ്ഥാന സമിതി അംഗം കേണല്‍ രാധാകൃഷ്ണന്‍ നായര്‍, മവേലിക്കര വിദ്യാധിരാജ സൈനിക് സ്‌കൂള്‍ പ്രന്‍സിപ്പല്‍ ഡോ. സന്തോഷ് ബി. കുറുപ്പ്, തപസ്യ പത്തനംതിട്ട ജില്ല ഉപാധ്യക്ഷന്‍ ഡോ. നിരണം രാജന്‍, ഭാരതീയ വിചാരകേന്ദ്രം ജില്ലാ ഉപാധ്യക്ഷന്‍ എം.എ. കബീര്‍, കലാമണ്ഡലം ശ്രീദേവി (ഉപാധ്യക്ഷന്‍മാര്‍).
അഷ്ടപദി കലാകാരന്‍, സെന്‍സര്‍ബോര്‍ഡ് മെമ്പര്‍ ശിവകുമാര്‍ അമൃതകല, റിട്ട. സൂപ്രണ്ട് ഓഫ് പോലീസ് അഡ്വ. അനില്‍കുമാര്‍ പത്തനംതിട്ട, ബാലഗോകുലം ശബരിഗിരി ജില്ല സഹകാര്യദര്‍ശി ആര്‍. രഞ്ജിത്ത് തിരുവല്ല, ബാലഗോകുലം പത്തനംതിട്ട ജില്ല സഹകാര്യദര്‍ശി ടി.എന്‍. അനില്‍കുമാര്‍, പത്തനംതിട്ട (കണ്‍വീനര്‍മാര്‍).
Discussion about this post