തൃശൂര്‍: തപസ്യ കലാസാഹിത്യ വേദി സംസ്ഥാന അധ്യക്ഷയായി ഡോ. സുവര്‍ണ്ണ നാലപ്പാടിനെ തെരഞ്ഞെടുത്തു. വര്‍ക്കിങ് പ്രസിഡന്റായി പ്രൊഫ. പി. ജി. ഹരിദാസിനെയും ജനറല്‍ സെക്രട്ടറിയായി കെ. ടി. രാമചന്ദ്രനെയും സംഘടനാ സെക്രട്ടറിയായി ശ്രീജിത് തണ്ട്രായി എന്നിവരേയും തെരഞ്ഞെടുത്തു. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന വാര്‍ഷിക പൊതുസഭയിലാണ് തെരഞ്ഞെടുപ്പ്. പ്രൊഫ. പിജി ഹരിദാസ് അധ്യക്ഷത വഹിച്ചു. തപസ്യയുടെ സുവര്‍ണ്ണ ജൂബിലി വര്‍ഷാചരണത്തിന് ഫെബ്രുവരിയില്‍ തുടക്കമാകും. ഒരു വര്‍ഷത്തെ വിപുലമായ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കും യോഗം രൂപം നല്കി. കെ.ടി. രാമചന്ദ്രന് റിപ്പോര്‍ട്ടും അനൂപ് കുന്നത്ത് കണക്കുകളും അവതരിപ്പിച്ചു. കെ. ലക്ഷ്മി നാരായണന്, മുരളി പാറപ്പുറം, ശ്രീജിത് തണ്ട്രായി, ആര്.എസ് എസ് പ്രാന്ത സഹകാര്യവാഹ് പി. പി. സുരേഷ് ബാബു, എന്നിവരും സംസാരിച്ചു.
ഭാരവാഹികളായി ( വൈസ് പ്രസിഡന്റുമാര്‍) കല്ലറ അജയന്, ഐ.എസ്. കുണ്ടൂര്‍, മുരളി പാറപ്പുറം, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്, യു.പി. സന്തോഷ്, എസ്. രാജന് ബാബു ,രജനി സുരേഷ് ,ഡോ. പി. ശിവപ്രസാദ്, ഡോ. വി .സുജാത. (ജോയിന്റ് ജനറല്‍ സെക്രട്ടറിമാര്‍) അനൂപ് കുന്നത്ത്, സി.സി .സുരേഷ്, ജി എം. മഹേഷ്, സെക്രട്ടറിമാര്‍ ( സി. രജിത് കുമാര്‍, പി.ജി. ഗോപാലകൃഷ്ണന്, മണി എടപ്പാള്‍, ഇ.എം. ഹരി, ടി.എസ്. നീലാംബരന്‍, പി.ജി. ശ്രീകുമാര്‍, ശൈലേന്ദ്രന് മാസ്റ്റര്‍, ആര്.അജയകുമാര്‍. (ട്രഷറര്‍ )കെ. സച്ചിദാനന്ദന്. (ജോയിന്റ് ട്രഷറര്‍) കെ .കെ. സുധാകരന്. (ഓഫീസ് സെക്രട്ടറി) ഗോപി കൂടല്ലൂര്‍. എന്നിവരാണ്. സംസ്ഥാന സമിതി അംഗങ്ങളായി എം. സതീശന്, ഭാവന രാധാകൃഷ്ണന്, ജലജ, ഡോ. രമീള ദേവി, എം .ബി. പത്മകുമാര്‍, കാവാലം ശശികുമാര്‍, കെ. സതീഷ് ബാബു, അഡ്വ. പ്രമോദ് കാളിയത്ത്, പി.ഇ. ദാമോദരന്‍, ലക്ഷ്മി ദാസ്, ശ്രീജിത്ത് മൂത്തേടത്ത്, പ്രശാന്ത് ബാബു കൈതപ്രം, രാമകൃഷ്ണന് വേങ്ങര, പവിത്രന് നെല്ലിത്തറ, സുജിത്ത് ഭവാനന്ദന്‍, ജയദേവന് കോട്ടയം, വി.കെ. ബിജു, ശിവകുമാര്‍ അമൃതകല, അനുകൃഷ്ണന്‍ കാരക്കാട് എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post