തൃശ്ശൂർ: കഴിഞ്ഞ കാൽനൂറ്റാണ്ടിനു ശേഷം കേരളത്തിൽ ഉണ്ടായിട്ടുള്ള ഉഷ്ണ തരംഗം കാർഷിക വിളകളെ അപ്പാടെ നശിപ്പിച്ചിരിക്കുകയാണ്. ദീർഘകാല വിളകളായ തെങ്ങ് കവുങ്ങ് ഏലം കാപ്പി ചായ കുരുമുളക് ഗ്രാമ്പു റബ്ബർ എന്നിവ എല്ലാം തന്നെ ജലദൗർലഭ്യത്താൽ നശിച്ച് കൊണ്ടിരിക്കയാണ്. ഹൃസ്വകാല വിളകൾ പോലെ മഴ ലഭിച്ചാൽ ഇവയൊന്നും വീണ്ടും തിരിച്ച് കൊണ്ടുവരികാൻ സാധ്യമല്ല. വെള്ളം ലഭിക്കാത്തതിനാൽ കന്നുകാലികൾ ചത്തൊടുങ്ങുന്നു .ഇതു കൂടാതെ വന്യമൃഗശല്യം കാരണം കൃഷിനാശവും കർഷകരുടെ ജീവനാശവും നിത്യസംഭവമായിരിക്കുന്നു. ഭാവിയിൽ ഹരിതാഭമായ കാർഷിക കേരളം ഭാരതത്തിൻ്റെ ഭൂപടത്തിൽ നിന്നു തന്നെ അപ്രത്യക്ഷമാവുമെന്ന് ഭാരതീയ കിസാൻ സംഘ കേരള പ്രദേശ് ഉത്കണ്ഠപ്പെടുന്നു.
അതിനാൽ കേരള സംസ്ഥാന സർക്കാർ ഉടൻ തന്നെ വരൾച്ച ബാധിതപ്രദേശമായി കേരളത്തെ പ്രഖ്യാപിച്ചു കർഷക ദുരിതാശ്വാസ പാക്കേജ് നടപ്പിലാക്കണം .കൂടാതെ കർഷക സമാശ്വാസമായി അടുത്ത മൂന്നു മാസത്തേക്ക് മാസംതോറും 5000 രൂപ വീതം കർഷകർക്ക് നൽകണമെന്നും ഭാരതീയ കിസാൻ സംഘ കേരള പ്രദേശ് ഇവിടെ കൂടിയ സംസ്ഥാന പ്രതിനിധിസഭ സർക്കാറിനോട് ആവശ്യപ്പെടുന്നു.
തൃശ്ശൂർ പ്രതാപനിവാസിൽ കാലത്ത് 9 30 മുതൽ കേരളത്തിൻറെ മുഴുവൻ ജില്ലകളിൽ നിന്നുമായി 200 ഓളം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ സംസ്ഥാന സമിതി അംഗം ശ്രീ രാമചന്ദ്രൻ അവർകൾ സ്വാഗതം ആശംസിച്ചു .സംസ്ഥാന അധ്യക്ഷൻ ഡോക്ടർ അനിൽ വൈദ്യമംഗലം അധ്യക്ഷത വഹിച്ചു .യോഗത്തിൽ സംസ്ഥാന സെക്രട്ടറി ശ്രീ ഇ നാരായണൻകുട്ടി കേരളത്തിലെ കാർഷിക പ്രതിസന്ധികളെ കുറിച്ച് വിശദീകരിച്ചു .തുടർന്ന് നടന്ന ചർച്ചയിൽ സംസ്ഥാന സംഘടനാ കാര്യദർശി ശ്രീ മുരളീധരൻ മോഡറേറ്ററായിരുന്നു.വരുന്ന ജൂൺ 5 ലോക പരിസ്ഥിതി ദിനം ഫലവൃക്ഷങ്ങൾ നടുകയും അവയെ സംരക്ഷിക്കുകയും ചെയ്തുകൊണ്ട് ആചരിക്കുവാൻ വരിഷ്ഠ കാര്യകർത്താവ് ശ്രീ സി എച്ച് രമേശ് ആഹ്വാനം ചെയ്തു .സംസ്ഥാന സമിതി അംഗം ശ്രീമതി വത്സലകുമാരി നന്ദി പ്രകടനം നടത്തി .
Discussion about this post