കൊച്ചി: ജഗത്ഗുരു ആദി ശങ്കരാചാര്യരുടെ ജീവിതം ഓരോരുത്തര്‍ക്കും മാതൃകയാണെന്ന് ചിന്മയ മിഷന്‍ ആഗോള അധ്യക്ഷന്‍ സ്വാമി സ്വരൂപാനന്ദ സരസ്വതി. എറണാകുളത്തപ്പന്‍ മൈതാനിയില്‍ നടക്കുന്ന ചിന്മയ ശങ്കരത്തില്‍ ഭഗത്ഗീതയെ അടിസ്ഥാനമാക്കി സംഭവാമി യുഗേ യുഗേ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശങ്കരാചാര്യരുടെ ജീവിതത്തെക്കുറിച്ചും വേദാന്തം പഠിക്കാന്‍ ശങ്കരാചാര്യര്‍ കാണിച്ച ഉത്സാഹത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ശങ്കരദര്‍ശനം ആധുനീക സമൂഹത്തിന് മാതൃകയാക്കാവുന്ന ഒന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വയം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് ആധ്യാത്മികതയുടെ പാതയില്‍ മുന്നേറിയവരാണ് വിജയത്തില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആദ്യാത്മിക പാതയില്‍ മുന്നേറുന്നതാണ് ഭരത്തിന്റെ അഭിവൃധിയെന്നും സ്വരൂപാനന്ദ സരസ്വതി പറഞ്ഞു.
ഓരോ വ്യക്തിയുടെയും പ്രവര്‍ത്തി സ്വന്തം നേട്ടത്തിനുവേണ്ടിമാത്രം ആകരുതെന്നും ലോകനന്മയ്ക്ക് വേണ്ടിയാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതത്തിന്റെ പാരമ്പര്യവും വിഞ്ജാന ശാഖയും ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് രാജ്യപുരോഗതിക്ക് പുതിയ ഗതിവേഗം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post