തിരുവനന്തപുരം: സിബിഎസ്‌ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. വിജയം 87.98 ശതമാനം 0.65 ശതമാനം വര്‍ദ്ധന. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം അറിയാവുന്നതാണ്. തിരുവനന്തപുരം മേഖലയില്‍ 99.91 ശതമാനം വിജയം രേഖപ്പെടുത്തി.
വിജയവാഡ 99.04 ശതമാനവും ചെന്നൈ 98.47 ശതമാനവും ബെംഗളൂരു 96.95 ശതമാനവുമാണ് വിജയം. മികച്ച രീതിയിൽ പരീക്ഷ പൂർത്തിയാക്കാൻ സാധിച്ചെന്നും ഫലം പ്രതീക്ഷിച്ചതുപോലെ പ്രഖ്യാപിക്കാൻ കഴിഞ്ഞെന്നുമാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്.
cbceresultsnic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാവുന്നതാണ്. റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ ഫലങ്ങൾ പരിശോധിക്കാൻ കഴിയും.
1633730 വിദ്യാർത്ഥികൾ ഈ വർഷത്തെ 12-ാം ക്ലാസ് ബോർഡ് പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്തു, അവരിൽ 1621224 പേർ പരീക്ഷ എഴുതുകയും 1426420 പേർ വിജയിക്കുകയും ചെയ്തതായി ബോർഡ് അറിയിച്ചു.









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)





Discussion about this post