കൊട്ടാരക്കര: ഭാരതീയ സംസ്കാരത്തിന്റെ ആധാര മൂല്യങ്ങളിൽ ത്യാഗവും സേവനവും ആണ് മുഖ്യമെന്ന് ആർ എസ് എസ് പ്രാന്തീയ സേവപ്രമുഖ് സി. സി ശെൽവൻ അഭിപ്രായപ്പെട്ടു. കൊട്ടാരക്കരയിൽ ബി എം എസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പഠനോപകരണ വിതരണം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വേദോപനിഷത്തുകളിലൂടെയാണ് ഭാരതീയ സംസ്കാരം നിത്യ നൂതനവും ചിര പുരാതനവുമായി നിലകൊള്ളുന്നത്. ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സേവനത്തിന്റെയും ഉദ്ഘോഷമാണ് വേദോപനിഷത്തുകൾ. അവനവനെ അറിയുവാനാണ് വേദങ്ങൾ പഠിപ്പിക്കുന്നത്. ലോകം ഭാരതത്തെ മാതൃകയാക്കുന്നത് ത്യാഗോജ്വലമായ സേവന ദൗത്യത്തെയാണ്. ശാന്തിയുടെയും സമാധാനത്തിൻ്റെയും സന്ദേശമാണ് നമ്മുടേത്. പ്രത്യാശയുടെ സന്ദേശമാണെന്ന് സി സി സെൽവൻ പറഞ്ഞു ജില്ലയിലെ 500 വിദ്യാർഥികൾക്ക് ബുക്ക്കൾ പേനകൾ , പെൻസിലുകൾ, വാട്ടർ ബോട്ടിൽ, സ്കൂൾ ബാഗ് ഇവ അടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി. വി.അനിൽകുമാർ അധ്യക്ഷത വഹിച്ചു ബി എം എസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശനൻ മുഖ്യപ്രഭാഷണം നടത്തി ബി എം എസ് ജില്ലാ സെക്രട്ടറി സനിൽകുമാർ സ്വാഗതവും ജില്ലാ ട്രഷറർ സജീവ് നന്ദിയും പറഞ്ഞു
Discussion about this post