കൊച്ചി: പ്രൊഫ.എംപി. മന്മഥന്‍ പുരസ്‌കാരം മാതൃഭൂമി റിപ്പോര്‍ട്ടര്‍ വി. പി. ശ്രീലന് വിശ്വസംവാദകേന്ദ്രം ചെയര്‍മാന്‍ കെ.ആര്‍. ഉമാകാന്തന്‍ എറണാകുളം ടിഡിഎം ഹാളില്‍ ചേര്‍ന്ന നാരദ ജയന്തി സമ്മേളനത്തില്‍ സമ്മാനിച്ചു. ജന്മഭൂമി ജനറല്‍ മാനേജരും ആര്‍എസ്എസ് ദക്ഷിണകേരള പ്രാന്ത സഹകാര്യവാഹുമായ കെ.ബി. ശ്രീകുമാര്‍ പ്രൊഫ.എം.പി. മന്മഥന്‍ അനുസ്മരണപ്രഭാഷണം നടത്തി. ധര്‍മ്മത്തിന്റെ തിര തള്ളല്‍ ജീവിതത്തിലുടനീളം പ്രകടിപ്പിച്ച വ്യക്തിത്വമാണ് എം.പി. മന്മഥന്റേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ അപഥസഞ്ചാരത്തിനെതിരെ അദ്ദേഹം നിരന്തരം പോരാടി. മദ്യം അന്തസായി കാണുന്ന സമൂഹത്തിനെതിരെ പ്രവര്‍ത്തിച്ചു. ഭാവിഭാരതത്തിന്റെ വളര്‍ച്ച വിഭാവനം ചെയ്യവേ അത് ആദ്ധ്യാത്മികവും സാംസ്‌കാരികവും ആകുമെന്ന് മന്മഥന്‍ സാര്‍ ദീര്‍ഘദര്‍ശനം ചെയ്തുവെന്ന് ശ്രീകുമാര്‍ പറഞ്ഞു. പുരസ്‌കാര ജേതാവ് വി.പി. ശ്രീലന്‍ മറുപടി പ്രസംഗം നടത്തി. വിശിഷ്ടാതിഥികള്‍ക്ക് ആര്‍എസ്എസ് ദക്ഷിണക്ഷേത്ര പ്രചാര്‍ പ്രമുഖ് ജെ. ശ്രീറാം ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. വിശ്വസംവാദകേന്ദ്രം സെക്രട്ടറി ഷൈജു ശങ്കരന്‍ സ്വാഗതവും ആര്‍എസ്എസ് എറണാകുളം വിഭാഗ് പ്രചാര്‍ പ്രമുഖ് പി.ജി. സജീവ് നന്ദിയും പറഞ്ഞു.
Discussion about this post