വൈക്കം: ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷനായി ആര്.വി. ബാബുവിനെ തെരഞ്ഞെടുത്തു. വൈക്കത്ത് നടന്ന 21-ാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. വത്സന് തില്ലങ്കേരി വര്‍ക്കിങ് പ്രസിഡന്റായി തുടരും.
കെ.പി. ശശികല ടീച്ചറാണ് മുഖ്യ രക്ഷാധികാരി. പദ്മശ്രീ എം.കെ. കുഞ്ഞോല്‍ മാസ്റ്റര്‍, കെ.എന്‍. രവീന്ദ്രനാഥ്, അഡ്വ. വി.പത്മനാഭന് എന്നിവര്‍ രക്ഷാധികാരികളാണ്.
കെ. വി.ശിവന്, എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍, പി.എസ്. പ്രസാദ്, അഡ്വ. കെ. ഹരിദാസ്, അഡ്വ. ബി.എന്‍. ബിനീഷ്ബാബു, ക്യാപ്റ്റന്‍ കെ. സുന്ദരന്‍, എസ്. സുധീര്‍, നിഷാ സോമന്, പി.കെ. ചന്ദ്രശേഖരന്, ശശി കമ്മട്ടേരി, എസ്. സുബ്രഹ്മണ്യന് മൂസത്, സ്വാമി ദേവചൈതന്യാനന്ദ സരസ്വതി, അനിതാ ജനാര്ദ്ദനന്, പ്രൊഫ. ടി. ഹരിലാല്‍, അഡ്വ. രമേശ് കൂട്ടാല, തഴവാ സഹദേവന് എന്നിവരെ ഉപാധ്യക്ഷരായും കെ.പി. ഹരിദാസ്, പി. സുധാകരന്, മഞ്ഞപ്പാറ സുരേഷ്, കെ ഷൈനു എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. പി. ജ്യോതീന്ദ്രകുമാര്‍ ട്രഷററും എസ്.ശ്രേയസ് സഹട്രഷററുമാണ്. സി. ബാബു സംഘടനാ സെക്രട്ടറിയും വി. സുശികുമാര്‍ സഹസംഘടനാ സെക്രട്ടറിയുമായി തുടരും.
ഇ.എസ്.ബിജു സംസ്ഥാന വക്താവാണ്.
കെ പ്രഭാകരന്, സന്ദീപ് തമ്പാനൂര്‍, തെക്കടം സുദര്ശനന്, ഇ.ജി. മനോജ്, എം.വി. മധുസൂദനന്, പി.എന്‍. ശ്രീരാമന്, പി.വി. മുരളീധരന്, വി.എസ്. പ്രസാദ്, എ. ശ്രീധരന്, പി.വി ശ്യാംമോഹന്, രാജേഷ് നാദാപുരം, എം. സി. സാബുശാന്തി, പുത്തൂര്‍ തുളസി (സെക്രട്ടറിമാര്‍), കെ. അരവിന്ദാക്ഷന്, ടി. ജയചന്ദ്രന്, കെ. കെ തങ്കപ്പന്, ബാലന് പണിക്കശ്ശേരി, ജി. ശശികുമാര്‍, സി.എന്‍.ജിനു, കെ.പി. സുരേഷ്, എ. എം. ഉദയകുമാര്‍, തലവൂര്‍ ഗോപാലകൃഷ്ണന്, ആര്.സോമശേഖരന്‍ (സമിതിയംഗങ്ങള്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
Discussion about this post