കൊച്ചി: ജില്ലയില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച കുട്ടികളെ ജന്മഭൂമി ആദരിക്കുന്ന പ്രതിഭാസംഗമം നാളെ. വൈകിട്ട് 3ന് എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ ഹാളില്‍ നടക്കുന്ന സംഗമം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി ശ്രീകുമാര്‍ അധ്യക്ഷനാകും. ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍(കമാന്‍ഡര്‍ കോസ്റ്റ്ഗാര്‍ഡ് കേരള ആന്‍ഡ് മാഹി) എന്‍.രവി മുഖ്യാതിഥിയാകും. ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറം സ്വാഗതവും കൊച്ചി യൂണിറ്റ് കോര്‍ഡിനേറ്റര്‍ ആര്‍.രാധാകൃഷ്ണന്‍ നന്ദിയും പ്രകാശിപ്പിക്കും. ഉച്ചയ്ക്ക് 2ന് രജിസ്ട്രേഷന്‍ ആരംഭിക്കും. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.














