കോട്ടയം: പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിൽ വിദ്യാ ദീപം പദ്ധതിക്ക് തിരികൊളുത്തി. രാജ്യസഭാ അംഗവും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷയുമായ ഡോ. പിടി ഉഷ എംപിയുടെ സൻസദ് ആദർശ ഗ്രാമമായ പള്ളിക്കത്തോട് പഞ്ചായത്തിലാണ് തനത് വിദ്യാഭ്യാസ പദ്ധതിയായ വിദ്യാ ദീപം പദ്ധതി ജില്ലാ കലക്ടർ വിഘ്നേശ്വരി ഐഎഎസ് തുടക്കം കുറിച്ചത്.
മൂല്യാധിഷ്ഠിത വിദ്യാർജ്ജന പദ്ധതിയിലൂടെ അറിവിൻ്റെ അങ്ങേത്തലമായ മൂല്യങ്ങളിൽ രൂപികരിക്കപ്പെടുന്ന പുതുയുവത്വം ആണ് വിദ്യാദീപം എന്ന പദ്ധതിയുടെ ലക്ഷ്യം.
അക്കാദമികമായ അറിവുകൾ വ്യക്തിയെ ജീവിത വിജയത്തിലേക്ക് തയാറാക്കുമ്പോൾ , അടിസ്ഥാന മൂല്യങ്ങളും വിദ്യാലയ പൂർവ്വ ജ്ഞാനം വഴി അറിവിൻ്റെ ബലമുള്ള വ്യക്തി മൂല്യങ്ങളിലൂടെ പരിപൂർണതയിലേക്ക് എത്തിക്കുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
വിദ്യാദീപം എന്ന സമഗ്ര മാനവ മൂല്യവർദ്ധനാ പദ്ധതി ബഹുമാനപ്പെട്ട ഡോ പി ടി ഉഷ എംപിയുടെ സൻസദ് ആദർശ് ഗ്രാമ പദ്ധതിയിൽ ഉൾപ്പെടുത്തിയ കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിൻ്റെ മുന്നോട്ടുള്ള യാത്രയുടെ ഏറ്റവും പ്രാധാന്യമേറിയ ഏടാണ്.
പ്രൈമറി , സെക്കൻഡറി, ഹയർ സെക്കൻഡറി, ബിരുദ കോളേജ് , പ്രൊഫെഷണൽ തലത്തിൽ വരെയുള്ള വിദ്യാർത്ഥികളുടെ വൈഭവ വികസനം, മാനവശേഷി വർദ്ധനവ്, ബഹുതല പ്രാഗൽഭ്യം ഉറപ്പുവരുത്തൽ എന്നിവയിലൂടെ അക്കാദമിക മേഖലയുടെ പരിധിക്ക് പുറത്ത് നിന്നുള്ള സാധ്യതകളെയും, വെല്ലുവിളികളെയും, നേരിടാനും മികച്ച രീതിയിൽ വിജയിക്കാനും വേണ്ട കഴിവുകൾ അതായത് മേഖലയിലെ പ്രഗൽഭരിൽ നിന്ന് പകർന്നു നൽകുന്ന പദ്ധതി കൂടെയാണ് വിദ്യാ ദീപം .കേരളത്തിലെ വിദഗ്ധരായ വിദ്യാഭ്യാസ പ്രവർത്തകരാണ് വിദ്യാദീപം പദ്ധതിയുടെ മൊഡ്യൂൾ തയ്യാറാക്കിയിരിക്കുന്നത്. ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വിവിധ പദ്ധതികളിൽ വിവിധങ്ങളായ മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ധരുടെ സേവനം പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിൽ ഉറപ്പുവരുത്തും. ഒപ്പം കുട്ടികൾക്കായും നിരവധി വിദ്യാഭ്യാസ, കായിക, സാമൂഹിക, പാരിസ്ഥിതിക പ്രവർത്തനങ്ങളും കോർത്തിണക്കിയായിരിക്കും പദ്ധതി.
ചടങ്ങിൽ പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്തിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ എൻ എസ്, പ്ലസ് ടു വിദ്യാർത്ഥികളെ ജില്ലാ കളക്ടർ ശ്രീമതി വി വിഘ്‌നേശ്വരി ഐ എ എസ് അനുമോദിക്കുകയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മഞ്ജു ബിജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ കെ കെ വിപിനചന്ദ്രൻ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് മെമ്പർമാരും , സെക്രട്ടറിയും,ജീവനക്കാരും പൊതുജനങ്ങളും പങ്കെടുത്തു.
തുടർന്ന് പൊതു ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിച്ചു. ശേഷം പഞ്ചായത്തിന്റെ ഘടക സ്ഥാപനമായ ഫാമിലി ഹെൽത്ത് സെന്റർ കല്ലാടം പൊയ്ക, ഗവ. യു പി സ്കൂൾ ആനിക്കാട്, തൊഴിലുറപ്പ് ജോലികൾ നടക്കുന്ന സ്ഥലങ്ങൾ, അരുവിക്കുഴി ടൂറിസം തുടങ്ങിയ സ്ഥലങ്ങൾ കളക്ടർ സന്ദർശിച്ചു. വിദ്യാദീപം പദ്ധതിയുടെ തുടക്കം എന്ന നിലയിൽ ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ അറിവുകൾ നൽകുന്നതിന് വിൻ വേൾഡ് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. എസ് ജയസൂര്യൻ കരിയർ ഗൈഡൻസ് ക്ലാസ്സ് നടത്തി.
Discussion about this post