നീലംപേരൂർ: വായനാവാരത്തോടനുബന്ധിച്ച് പി എൻ പണിക്കരുടെ ജന്മനാടായ നീലംപേരൂരിൽ പുസ്തക ചർച്ച നടന്നു. പി എൻ പണിക്കർ സ്മാരക വായന ക്കൂട്ടം സംഘടിപ്പിച്ച പരിപാടിയിൽ പി പരമേശ്വർജി രചിച്ച ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ എന്ന പുസ്തകത്തെ പറ്റി കെ എൻ മനുകുമാർ, അഡ്വക്കേറ്റ് അനിൽ ഐക്കര തുടങ്ങിയവർ സംസാരിച്ചു. സാമൂഹ്യജീർണതകൾക്കുള്ള മറുമരുന്നാണ് പുസ്തകങ്ങൾ എന്ന് കെ എൻ മനുകുമാർ അഭിപ്രായപ്പെട്ടു. പക്ഷപാതമില്ലാതെ ഉയർന്ന കാഴ്ചപ്പാടിലാണ് പി പരമേശ്വരൻ ഗുരുദേവനെ അവതരിപ്പിച്ചിരിക്കുന്നത്. തുടർന്ന് അഡ്വക്കേറ്റ് അനിൽ ഐക്കര ഗുരുദേവനെയും പി എൻ പണിക്കരെയും അനുസ്മരിച്ചു . പി എൻ പണിക്കരെ പോലെ അദ്ദേഹത്തിന്റെ കാലഘട്ടത്തിനു മുന്നേ ശ്രീനാരായണ ഗുരുദേവൻ വായനശാലകളെ പ്രോത്സാഹിപ്പിച്ചിരുന്നു. ആത്മീയ നവീകരണത്തിലൂടെ സമൂഹത്തിന്റെ സമസ്തമേഖലയും നവീകരിക്കപ്പെടണം എന്ന ഗുരുദേവന്റെ കാഴ്ചപ്പാട് മറ്റൊരു തരത്തിൽ പി എൻ പണിക്കരും കാത്തുസൂക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നീലംപേരൂരിൽ അദ്ദേഹം സ്ഥാപിച്ച വായനശാലയ്ക്ക് സനാതന ധർമ്മ വായനശാല എന്ന് പേരിട്ടത്. _30-ാം വാർഡ് മെമ്പർ വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു, യോഗത്തിൽ കാഴ്ച പരിമിതി ഉണ്ടായിട്ടും മികച്ച ഒരു ലൈബ്രറി കാത്തുസൂക്ഷിക്കുന്ന പഞ്ചശ്രീ കലാപീഠം ഡയറക്ടറും പ്രശസ്ത സംഗീതജ്ഞനും ആയ ഈര ജി ശശികുമാർസാറിനെ ആദരിച്ചു. സുമേഷ് വാലടി, ജയപ്രകാശ്, ആർ ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
Discussion about this post